പി എം എ സലാമിനെതിരെ ശക്തമായ നിലപാടുമായി സമസ്ത

ജിഫ്രി തങ്ങളെ അധിക്ഷേപിച്ച പി എം എ സലാമിനെതിരെ ശക്തമായ നിലപാടുമായി സമസ്ത രംഗത്ത്. പി എം സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ സാദിഖലി തങ്ങളോട് പരാതി ഉന്നയിക്കാനാണ് സമസ്തയുടെ തീരുമാനം. ഇത് സംബന്ധിച്ച് മുശാവറ നേതാക്കൾ സാദിഖലി തങ്ങളെ കണ്ട് നേരിട്ട് പരാതി ഉന്നയിക്കും.

Also read:ഇടുക്കിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; യുവതിയെ കുത്തിപരിക്കേൽപ്പിച്ചു

ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറയുടേതാണ് തീരുമാനം. നേരത്തെ പി എം സലാമിന്റെ പരാമർശത്തിൽ സമസ്തയുടെ പോക്ഷക സംഘടനകൾ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു . ഈ പരാതി മുഖവിലക്കെടുക്കാത്തതിനെ തുടർന്നാണ് മുശാവറ നേതാക്കൾ തന്നെ നേരിട്ട് പരാതി നൽകാനുള്ള തീരുമാനത്തിൽ എത്തിയത്.

Also read:ഒരു വെണ്ടയ്ക്കയും തക്കാളിയും മാത്രം മതി; ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി

ഇതിനിടെ സി ഐ സി നൽകിയ കത്തിനെ തള്ളിയും സമസ്ത രംഗത്തെത്തി. സമസ്തയുടെ നിർദേശങ്ങളെ അംഗീകരിക്കാമെന്നും ബന്ധം തുടരണമെന്നും ആവശ്യപ്പെട്ട് നൽകിയ കത്താണ് തള്ളിയത് .സി ഐ സി സംബന്ധിച്ച് മുശാവറ എടുത്ത തീരുമാനങ്ങളില് മാറ്റമില്ലെന്ന നിലപാടും സമസ്ത മുശാവറ ആവർത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News