സുപ്രഭാതം പത്രത്തിനെതിരെ വിമർശനം; ബഹാവുദ്ദീൻ നദ്‌വിക്ക് സമസ്തയുടെ താക്കീത്

സുപ്രഭാതത്തിനെതിരായ വിവാദ പരാമർശത്തിൽ ബഹാവുദ്ദീൻ നദ്‌വിക്ക് സമസ്ത നേതൃത്വത്തിന്റെ താക്കീത്. വിമർശനങ്ങൾ നടത്തേണ്ടത് സമസ്തയിലും സുപ്രഭാതത്തിലും ആണ് .മറ്റു മാധ്യമങ്ങളിലൂടെ അല്ല വിമർശനങ്ങൾ ഉന്നയിക്കേണ്ടത് എന്നുമാണ് വിമർശനം.

ALSO READ:ബിജെപിയുമായി വിലപേശല്‍ ആരംഭിച്ച് സഖ്യകക്ഷികള്‍

വിശദീകരണക്കത്ത് മുശാവറ അംഗീകരിച്ചു. വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകില്ല.സുപ്രഭാതത്തിന് നയ വ്യതിയാനം സംഭവിച്ചു എന്നായിരുന്നു ബഹാവുദ്ദീൻ നദ്‌വിയുടെ പരാമർശം.48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി വിമര്‍ശിച്ചതിന് പിന്നാലെയാണ് നടപടി.

എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതിരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു.

ALSO READ: ‘മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരന്റെ ജീർണിച്ച മൃതദേഹം, ശരീരത്തിൽ നായയുടെ കടിയേറ്റ പാട്’, മരണകാരണം സ്ഥിരീകരിക്കാനാവാതെ പൊലീസ്; സംഭവം ഹൈദരാബാദിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration