ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് സമസ്ത മുശാവറ യോഗത്തില്‍ ഉയര്‍ന്നത്. സാദിഖലി തങ്ങള്‍ക്ക് പരാതി നല്‍കുന്നതിലൂടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വികരിക്കാനാണ് സമസ്ത തീരുമാനം. ഇതോടെ സമസ്ത-ലീഗ് ബന്ധം കൂടുതല്‍ വഷളാവുകയാണ്.
Also Read : ഇന്ന് നിര്‍ണായകം; ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
പി എം എ സലാമിനെതിരെ നിലപാട് കടുപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് സമസ്ത സാദിഖലി തങ്ങളെ കണ്ട് പരാതിപെടാന്‍ തീരുമാനിച്ചത്. ഇതിനായി മുശാവറ അംഗങ്ങളായ നാലു പേരെ നിയോഗിച്ചത്. അടുത്ത കാലത്ത് ഒന്നും ലീഗ് കൈകൊള്ളാത്ത സമീപനമാണ് ഇപ്പോള്‍ ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് എന്നാണ് മുശാവറ യോഗം വിലയിരുത്തിത്.
നേതാക്കളെ അപമാനിക്കുന്ന നിലപാട് തിരുത്തപ്പെടണം എന്നും യോഗം വിലയിരുത്തി. സമസ്ത പോഷക സംഘടന നേതാക്കള്‍ സലാമിനെതിരെ നല്‍കിയ പരാതി സാദിഖലി തങ്ങള്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നേരിട്ട് പരാതി നല്‍കാനുള്ള സമസ്ത തീരുമാനം.
Also Read : മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറി; വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് യുവ നടി
സി ഐസി വിഷയത്തിലും പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനം ലീഗിനുള്ള സമസ്തയുടെ മറുപടി കൂടിയാണ്. മുശാവറ അംഗങ്ങള്‍കൂടി സലാമിനെതിരെ പരാതി ഉന്നയിച്ചതാടെ സമസ്ത ലീഗ് ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here