മുസ്ലീംലീഗ് – സമസ്ത തർക്കത്തിൽ കീറാമുട്ടിയായി വീണ്ടും സി ഐ സി പ്രശ്നം

മുസ്ലീംലീഗ് – സമസ്ത തർക്കത്തിൽ കീറാമുട്ടിയായി വീണ്ടും സി ഐ സി പ്രശ്നം. ചർച്ച തുടരുമെന്ന് ലീഗ്, ആവർത്തിക്കുമ്പോഴും, പരിഹാരം എളുപ്പമാവില്ല. എറണാകുളത്തെ സി ഐ സി പരിപാടിയിൽ പങ്കെടുക്കുന്നതിൽ സാദിഖലി തങ്ങളുടെ തീരുമാനം നിർണായകമാകും.

സമസ്ത – ലീഗ് തർക്കത്തിൽ ഇരുപക്ഷവും വിട്ടു വീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. മധ്യസ്ഥ ചർച്ച തുടരാനാണ് ലീഗ് തീരുമാനം. മുശാവറ അംഗങ്ങൾ സി ഐ സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ, ജമാ അത്തെ ഇസ്ലാമി ബന്ധം അടക്കം നിരവധി പ്രശ്നങ്ങൾ ആരോപിച്ചു. സി ഐ സി പ്രസിഡൻ്റാണ് പാണക്കാട് സാദിഖലി തങ്ങൾ.

also read: എറണാകുളം പെരുമ്പാവൂരിൽ കോൺഗ്രസിനകത്ത് പൊട്ടിത്തെറി

എറണാകുളത്തെ സി ഐ സി പരിപാടിയിൽ നിന്ന് സാദിഖലി തങ്ങളെ പിന്തിരിപ്പിക്കാനാണ് സമസ്തയുടെ ശ്രമം. പങ്കെടുക്കുമോ എന്ന് ചോദ്യത്തിന് കൃത്യമായ മറുപടി സാദിഖലി തങ്ങൾ നൽകുന്നില്ല.ലീഗ് വിരുദ്ധ വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹക്കീം ഫൈസിക്കെതിരായ ജമാ അത്തെ ഇസ്ലാമി ആരോപണം തള്ളി പറയാൻ സമസ്തയിലെ ലീഗ് അനുകൂലികൾ ആരും രംഗത്ത് വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News