മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രം. ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നതെന്ന് എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനം ചോദിക്കുന്നു.
വി ഡി സതീശന്‍ ബാര്‍ മുതലാളിമാരുടേയും റിസോര്‍ട്ട് ഉടമകളുടേയും ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് നാഷണല്‍ ലീഗ് പ്രതികരിച്ചു. സാദിഖലി തങ്ങള്‍ ബിഷപ്പുമാരുമായി സംസാരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖഫ് ഭൂമി അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് ഉള്ളതല്ലെന്ന നിലപാടാണ് സമസ്ത മുഖപത്രത്തിലെ ലേഖനം വ്യക്തമാക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനം ചോദ്യം ചെയ്യുന്നു.
Also Read : പാലക്കാട് വ്യാജ വോട്ട് പരാതി; ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശോധന തുടങ്ങി
ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നതെന്ന് ലേഖനം ചോദിക്കുന്നു. മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്ന വിമര്‍ശനവും ലേഖനത്തിലുണ്ട്. ലീഗ് മുന്‍ കൈ എടുത്ത് നടത്തിയ യോഗം മുനമ്പത്തില്‍ രാഷ്ട്രീയ സമവായം ഉണ്ടാക്കണമെന്ന തീരുമാനം എടുത്തിരുന്നു. മുനമ്പത്തെ കുടികിടപ്പുകാര്‍ നിരപരാധികളാണ് അവര്‍ക്ക് നീതി ലഭിക്കണം.
റിസോര്‍ട്ട് ഉടമകളും മാഫിയകളുമാണ് വഖഫ് സ്വത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
കച്ചവടക്കാര്‍ക്കൊപ്പമാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റും നില്‍ക്കുന്നതെന്നും സുപ്രഭാതം ലേഖനം പറയുന്നു.
മുനമ്പം പ്രശ്‌നപരിഹാരം വൈകിയാല്‍ സാദിഖലി തങ്ങള്‍ ബിഷപ്പുമാരുമായി സംസാരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന്‍ ഓരോരുത്തരും പറയുന്ന അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് മറുപടി പറഞ്ഞ് വിഷയം വഷളാക്കാന്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here