സിപിഐ എം നടത്തുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കും: സമസ്‌ത

സി പി ഐ (എം) നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സമസ്ത പങ്കെടുക്കും. പലസ്തീനൊപ്പം നിൽക്കൽ മനുഷ്യത്വമുള്ളവരുടെ കടമയെന്ന്, സമസ്ത സെകട്ടറി ഉമർ ഫൈസി മുക്കം. ഇത്തരം വിഷയങ്ങളിൽ ലീഗ് പങ്കെടുക്കണമെന്നും ഉമർ ഫൈസി പറഞ്ഞു.

ലോകത്ത് തുല്യത ഇല്ലാത്ത മർദനം നേരിടുന്നവരാണ് പലസ്തീൻ ജനതയെന്ന് സമസ്ത മുശാവറ അംഗവും സെകട്ടറിയുമായ ഉമർ ഫൈസി മുക്കം പറഞ്ഞു. നിരായുധരായ പലസ്തീൻ ജനതയെ അവരുടെ ഭൂമി കൈയേറി ആട്ടി ഓടിക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തു നിൽക്കുക മനുഷ്യത്വമുള്ളവരുടെ കടമയാണ്. അതിനു വേണ്ടി ആര് നിന്നാലും അവരുടെ കൂടെ നിൽക്കണം എന്നാണ് സമസ്തയുടെ നിലപാടെന്ന്  ഉമർ ഫൈസി പറഞ്ഞു.

Also Read : ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം: പദവിയില്‍ നിന്നും നീക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ആശാനാഥും യുവമോര്‍ച്ചയും

പരിപാടിയിൽ ലീഗ് പങ്കെടുക്കണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എന്നാൽ ഇത്തരം വിഷയങ്ങളിൽ ലീഗ് പങ്കെടുക്കണമെന്നും ഉമർ ഫൈസി അഭിപ്രായപ്പെട്ടു. പൗരത്വബിൽ, ഏകസിവിൽകോഡ് വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനോട് സമസ്ത സഹകരിച്ചിട്ടുണ്ടെന്നും ഉമർ ഫൈസി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News