ലീഗിന്റെ സംയുക്ത പ്രസ്താവന അംഗീകരിക്കാതെ സമസ്ത

ലീഗിന്റെ സംയുക്ത പ്രസ്താവന നിർദ്ദേശം തള്ളി സമസ്ത. ലീഗിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന ഇറക്കാൻ കഴിയില്ലെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. ഉമർ ഫൈസി മുക്കത്തെ പേരെടുത്ത് വിമർശിക്കണമെന്ന ലീഗ് ആവശ്യവും പരിഗണിച്ചില്ല.

ALSO READ: ‘ഏതെങ്കിലും മതവിഭാഗത്തിന് മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യ’: മുഖ്യമന്ത്രി

പാണക്കാട്‌ സാദിഖലി തങ്ങളും‌ ജിഫ്രി മുത്തുക്കോയതങ്ങളും സംയുക്ത പ്രസ്‌താവന ഇറക്കണമെന്നായിരുന്നു ലീഗിൻ്റെ ആവശ്യം. എന്നാൽ ജിഫ്രി തങ്ങളും സമസ്‌ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാരും ഇതിന്‌ തയ്യാറായില്ല. പരമ്പരാഗതമായി ലീഗ്‌ പോഷകസംഘടനയെപ്പൊലെ പരിഗണിക്കുന്ന സമസ്‌തയുടെ ഈ നിലപാട്‌ ലീഗിന്‌ കനത്ത തിരിച്ചടിയാണ്‌. ഇടതുപക്ഷത്തെ അനുകൂലിച്ച സമസ്‌ത സംസ്ഥാന സെക്രട്ടറി ഉമർഫൈസി മുക്കത്തെ പേരെടുത്ത്‌ വിമർശിക്കണമെന്ന നിർദ്ദേശവുംഇരുവരും അംഗീകരിച്ചില്ല. സാദിഖലി തങ്ങളും ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ്‌ പാണക്കാട്‌ വെച്ച്‌ മാധ്യമങ്ങളെ കാണണം അല്ലെങ്കിൽ സംയുക്ത പ്രസ്‌താവന എന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെയോ മുന്നണിയെയൊ പരസ്യമായി പിന്തുണയക്കണ്ട എന്ന നിലപാടിൽ സമസ്ത നേതാക്കൾ ഉറച്ചു നിൽക്കുകയായിരുന്നു. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയില്ല എന്ന വാർത്ത  പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News