സമസ്തയിലെ തര്‍ക്കത്തില്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ ഉമര്‍ ഫൈസി മുക്കം. നദ്‌വിയുടെ പരസ്യ പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് ഉമര്‍ ഫൈസി പറഞ്ഞു. സമസ്തക്കും ജിഫ്രി തങ്ങള്‍ക്കും അപമാനം ഉണ്ടാക്കുന്നതാണ് നദ്‌വിയുടെ അഭിപ്രായങ്ങളെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു .
സമസ്ത മുശാവറയിലെ മുസ്ലീം ലീഗ് അനുകൂലിയായ ബഹാവുദ്ദീന്‍ നദ്‌വി നടത്തിയ പരസ്യ പ്രതികരണത്തിലാണ് ഉമര്‍ ഫൈസി വിശദീകരണവുമായി രംഗത്ത് വന്നത്. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് നദ്‌വി പറയുന്നത്. തനിക്കെതിരായ കള്ളങ്ങളെ കുറിച്ചാണ് മുശാവറയില്‍ സംസാരിച്ചത്. താന്‍ ആരേയും കള്ളന്‍ എന്ന് വിളിച്ചിട്ടില്ലെന്ന് ഉമര്‍ ഫൈസി വ്യക്തമാക്കി.
Read Also: ‘അങ്ങനെ പറഞ്ഞവന്‍ വിഡ്ഢി, ചൂലെടുത്ത് തല്ലണം’; ഭഗത് സിംഗിനെ അപമാനിച്ച സി ദാവൂദിനെതിരെ ഒ അബ്‌ദുള്ള
മുശാവറയിലെ ചര്‍ച്ച പുറത്ത് പറഞ്ഞ നദ്‌വി അച്ചടക്ക ലംഘനമാണ് നടത്തിയത്. സമസ്തക്കും ജിഫ്രി തങ്ങള്‍ക്കും അപമാനം ഉണ്ടാക്കുന്നതാണിതെന്നും ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. യോഗത്തില്‍ നിന്ന് ജിഫ്രി തങ്ങള്‍ ഇറങ്ങി പോയിട്ടില്ല. വിശദമായ ചര്‍ച്ചയ്ക്ക് മുശാവറ വീണ്ടും ചേരുമെന്ന തീരുമാനമാണ് എടുത്തതെന്നും സമസ്ത സെക്രട്ടറി കൂടിയായ ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here