ജിഫ്രി തങ്ങളെ അപമാനിച്ച സംഭവം, പാണക്കാട്ടേക്ക്‌ പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ

മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ജിഫ്രി തങ്ങളെ അപമാനിച്ച സംഭവത്തില്‍ സമസ്തയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സലാമിനെ ന്യായീകരിക്കുന്നതായിരുന്നു നിലപാട്. സലാമിനെ ന്യായീകരിച്ചുള്ള സാദിഖലി തങ്ങളുടെ വാദങ്ങൾ സമസ്‌ത തള്ളി. ഇതോടെ  പാണക്കാട്ടേക്ക് പ്രതിഷധത്തിനൊരുങ്ങുകയാണ് സമസ്‌ത നേതാക്കൾ.

ALSO READ: ഗാസയെ വംശവെറിയാല്‍ ഞെരിച്ചമര്‍ത്തുന്നു, സ്വതന്ത്ര പലസ്തീന്‍ രൂപീകരിക്കണം, ഇന്ത്യയില്‍ നടക്കുന്നത് ഫാസിസം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

സമസ്‌തയുടെ പ്രതിഷേധം  വെള്ളിയാഴ്‌ച ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളെ കണ്ട്‌ നേതാക്കൾ അറിയിക്കും.മുശാവറ അംഗങ്ങളായ പി പി ഉമർ മുസ്ല്യാർ കോയ്യോട്‌, ഉമ്മർ ഫൈസി മുക്കം, എം ടി അബ്ദുള്ള മുസ്ല്യാർ, എ വി അബ്ദുറഹ്മാൻ മുസ്ല്യാർ എന്നിവരാണ്‌ സാദിഖലിയെ കാണുക.നേരത്തെ ഈ വിഷയത്തിൽ സമസ്ത പി.കെ കുഞ്ഞാലിക്കുട്ടിക്കും കത്തയച്ചിരുന്നു.

ALSO READ: യുദ്ധം മുറുകുന്നു: ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ‘ഓപ്പറേഷന്‍ അജയ്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News