വെള്ളാപ്പള്ളി ആർഎസ്എസിന് ഒളിസേവ ചെയ്യുന്നു; വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

vellappalli

വെള്ളാപ്പള്ളി ആർ എസ് എസിന് ഒളിസേവ ചെയ്യു കയാണെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിൻ്റെ മുഖപ്രസംഗം. ഇസ്ളാമോ ഫോബിയ എന്ന സംഘ പരിവാർ അജണ്ട ഈഴവരിലേക്കും പടർത്താനാണ് വെള്ളാപ്പള്ളിയുടെ കുടില തന്ത്രമെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ എഴുതി. കേരളത്തിൽ എൽഡി എഫും യു ഡി എഫും അവരുടെ രാജ്യസഭ സീറ്റുകൾ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും വീതം വച്ചുവെന്ന വെള്ളാ പള്ളിയുടെ പരാമർശത്തിന് അതിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ തെളിയിക്കാനുള്ള ബാധ്യത വെള്ളാപ്പള്ളിക്ക് ഉണ്ട് എന്ന് തുടങ്ങുന്ന ലേഖനം സംഘപരിവാറിൻ്റെ നുണ ഉൽപാദക ഫാക്ടറികളെ നാണിപ്പിക്കും വിധമുള്ള അവാസ്തവങ്ങൾ കൊണ്ട് പൊതു സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കരുതെന്നും വെള്ളാപ്പള്ളിക്ക് ഓർമ്മപെടുത്തുന്നു.

Also Read: ‘നീറ്റ് , നെറ്റ് പരീക്ഷ ക്രമക്കേടിൽ ജുഡിഷ്യൽ അന്വേഷണം വേണം’: വി പി സാനു

രാജ്യ സഭയിലെ മുസ്ലീം പ്രാതിനിധ്യ കണക്കെടുക്കുന്ന വെള്ളാപ്പള്ളി സംസ്ഥാനത്ത് നിന്നുള്ള ലോക്സഭാംഗങ്ങളുടെ കണക്ക് കൂടി പരിശോധിക്കണം. 3 മുസ്ലീങ്ങൾ മാത്രമാണ് ഇത്തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ 15 ശതമാനത്തോളം വരും മുസ്ലീങ്ങൾ പേരിനെങ്കിലും ഒരു മുസ്ലീമിനെ കേന്ദ്രസർക്കാർ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? മൂന്നര കോടി വരുന്ന സംസ്ഥാന ജനസംഖ്യയിൽ 2 പേർ മാത്രമാണ് മുസ്ലീം നാമധാരിയ മന്ത്രിമാർ ‘വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ സാമ്പത്തിക മേഖലകളിലും മുസ്ലീങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്ന സച്ചാർ സമിതി റിപ്പോർട്ടിൽ 2021ലെ സെൻസസ്സ് പ്രകാരം സർക്കാർ – പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണം ഹിന്ദുവിഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ തുലോം കുറവാണെന്ന് കണ്ടെത്തുകയുണ്ടായി.

Also Read: സിനിമ സംവിധായകൻ യു വേണു ഗോപൻ അന്തരിച്ചു

ഈഴവരെ പ്പോലെ തന്നെ കാലങ്ങളായി വിവേചനം അനുഭവിക്കുന്നവരാണ് കേരളത്തിലെ മുസ്ലീങ്ങൾ. ജനസംഖ്യാനു പാതികമായി ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ഇരുവിഭാഗങ്ങളിൽ നിന്നും പലരും തട്ടിയെടുക്കുകയാണ്. ഈ യാഥാർത്ഥ്യ മറിയാതെ യാണോ സവർണ സമുദായങ്ങൾക്ക്വേണ്ടി യുള്ള വെള്ളാപ്പള്ളിയും വിടുപണി യെന്നും മുഖപ്രസംഗം ചോദിക്കുന്നു. ആർഎസ്എസിനുള്ള ഒളിസേവയാണ് ഈഴവസമുദായത്തെ ഹൈജക്ക് ചെയ്യുക വഴി നടേശൻ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News