‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ളതാണ് അയോധ്യ പ്രതിഷ്ഠ ചടങ്ങെന്ന തിരിച്ചറിവ് യെച്ചൂരിക്കുണ്ട്’: സിപിഐഎം നിലപാടിനെ പ്രശംസിച്ച് സമസ്ത മുഖപത്രം

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ളതാണ് അയോധ്യ പ്രതിഷ്ഠ ചടങ്ങെന്ന തിരിച്ചറിവ് യെച്ചൂരിക്കുണ്ടെന്ന് സമസ്ത മുഖപ്രസംഗം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റാണ് അയോധ്യ പ്രതിഷ്ഠ ചടങ്ങെന്ന തിരിച്ചറിവ് സീതാറാം യെച്ചൂക്കുണ്ടെന്നും, അതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തലയുയർത്തി പറയാൻ യെച്ചൂരിക്ക് ത്രാണിയുണ്ടായതെന്നും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ പറയുന്നു. ആ ആര്‍ജവവും സ്ഥൈര്യവുമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതെന്നും അതല്ലാതെ, ഒരു വിഭാഗത്തിൻ്റെ ആരാധനാലയത്തിൻ്റെ തറയടക്കം മാന്തിയെറിഞ്ഞ് അവിടെ മുഷ്ക്ക് മുടക്കി സ്ഥാപിച്ച ആരാധനാലയത്തിൻ്റെ ‘കുറ്റൂശ’ക്ക് തങ്ങള്‍ പങ്കെടുക്കുമെന്നോ ഇല്ലെന്നോ, പറയാതെ പറയുന്ന ആശയക്കുഴപ്പത്തിലേക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തുകയല്ല കോൺഗ്രസ് ചെയ്യേണ്ടതെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. ‘പള്ളി പൊളിച്ചിടത്ത് കാലുവയ്ക്കുമോ കോൺഗ്രസ്‍’ എന്ന തലകെട്ടോടെയാണ് സുപ്രഭാതം ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

ALSO READ: വിശാലിനൊപ്പം അജ്ഞാത യുവതി, ക്രിസ്മസ് ആഘോഷത്തിനിടെ ക്യാമറ കണ്ടപ്പോൾ ഇരുവരും  ഓടി രക്ഷപ്പെട്ടു; വൈറലായി വീഡിയോ

മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിനെ തകർച്ചയിലേക്ക് നയിച്ചത്. ഇത് അവരിൽ പ്രതീക്ഷ അർപ്പിക്കുന്ന ന്യൂനപക്ഷങ്ങളിൽ ആശങ്ക ഉളവാക്കുന്നു. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ ന്യൂനപക്ഷങ്ങൾ അവർക്ക് വിശ്വാസമുളള മറ്റ് ബദൽ പ്രസ്ഥാനങ്ങളിൽ അഭയം തേടുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകൾ ചോർന്നുപോകാതിരിക്കാൻ ക്ഷേത്രോദ്‌ഘാടനത്തിൽ പങ്കെടുക്കാമെന്നാണ് കോൺഗ്രസ് നിലപാട്. ഈ മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് 36 വര്‍ഷം ഇന്ത്യഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓർമയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെങ്കിലും ഒരു പുനര്‍ചിന്തനം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ 2024ലും ബി.ജെ.പി തന്നെ രാജ്യം ഭരിക്കും. രാജ്യത്തെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ മുന്നില്‍നിന്നു നയിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചരിത്രപുസ്തകങ്ങളില്‍ ചവറുമാത്രമായി ഒതുങ്ങുമെന്നും സുപ്രഭാതം വിമർശിക്കുന്നു.

ALSO READ: വൈഗ കൊലക്കേസ്: കൃത്യത്തിന് പിന്നില്‍ കടബാധ്യതയും മറ്റൊരു ബന്ധവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News