സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം, അതിനാരും വഴിപ്പെടരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അതിനാരും വഴിപ്പെടരുത് എല്ലാവരെയും ചേർത്തു നിർത്താനുള്ള ശ്രമമാണ് വേണ്ടത് എന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പണ്ഡിതൻമാർ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കരുതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനത്തിലാണ് ജിഫ്രി തങ്ങളുടെ പരാമർശം.

ALSO READ: താമരശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍
ജാമിഅ നൂരിയ്യ ജനറൽ ബോഡിയിലും പ്രതിഷേധമുയർന്നു.റഷീദ് ഫൈസി വെള്ളായിക്കോട്, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവർക്കെതിരെയാണ് പ്രതിഷേധം നടന്നത്. ഇരുവരും പാണക്കാട് കുടുംബത്തെ ഇകഴ്ത്തിക്കാണിയ്ക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം.

ALSO READ: ഐബിഎം മുന്നോട്ടു വയ്ക്കുന്ന ‘മെയിഡ് ഇൻ കൊച്ചി’ ബ്രാൻഡിന്റെ വാർത്തയുമായി ദ ഹിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here