ഖാളി നിലപാടില്‍ ഉറച്ച് മുക്കം ഉമര്‍ ഫൈസിയും ശക്തി മനസ്സിലാക്കണമെന്ന് ജിഫ്രി തങ്ങളും; ലീഗിനെ തള്ളി സമസ്ത

samastha-league

മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഖാളി സ്ഥാനം നിര്‍വഹിക്കുന്നതിനെ ചോദ്യം ചെയ്തുള്ള നിലപാടില്‍ മാറ്റമില്ലെന്ന് മുക്കം ഉമര്‍ ഫൈസി. സമസ്തയുടെ ശക്തി മനസ്സിലാക്കണമെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞതോടെ ലീഗിന്റെ എല്ലാ സമ്മര്‍ദതന്ത്രങ്ങളും വിഫലമായി.

ഖാളി സ്ഥാനം നിര്‍വഹിക്കാന്‍ ചില യോഗ്യതകളുണ്ടെന്നും പാണക്കാട് കുടുംബത്തെ മുന്‍നിര്‍ത്തിയുള്ള ഖാളി ഫൗണ്ടേഷന്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഉമര്‍ ഫൈസി പറഞ്ഞു. ചില രാഷ്ട്രീയക്കാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ലീഗിനെതിരായ നിലപാടിലുറച്ച് മുന്നോട്ടുപോകുകയാണ് സമസ്ത.

Read Also: സമസ്തയെ അപമാനിച്ചു മുസ്ലീം ലീ​ഗ് നേതാവ് കെഎം ഷാജിക്കെതിരെ എസ് വൈ എസ്

ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെന്നും സമസ്തയുടെ ശക്തി എല്ലാവരും മനസ്സിലാക്കണമെന്നും ജിഫ്രി തങ്ങള്‍ കഴിഞ്ഞ ദിവസം തൃശൂരിലെ സംഘടനാ പരിപാടിയില്‍ പറഞ്ഞു. ഈ ശക്തി മനസ്സിലാക്കി സമസ്തയോടുള്ള സമീപനത്തിലും അങ്ങനെ പ്രവര്‍ത്തിക്കുക. അത് എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്നും ലീഗിന് താക്കീതായി അദ്ദേഹം പറഞ്ഞു.

അതിനിടെ, ഉമര്‍ ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ലീഗ് നേതാക്കള്‍ക്കെതിരെ യുവജനവിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ മുസ്ലിം ലീഗിനെ പാടെ തള്ളി സ്വന്തം അസ്തിത്വം പ്രകടിപ്പിക്കുകയാണ് സമസ്തയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News