ബിജെപിയിലേക്കുളള കൂടുമാറ്റം; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത. വിളിക്കും മുമ്പേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ കോണ്‍ഗ്രസുകാര്‍ക്കില്ലെന്നും സമസ്ത പറഞ്ഞു.

Also Read : നാട്ടിൽ നിന്ന് പോരുമ്പോൾ ഭാര്യ എട്ട് മാസം ഗർഭിണി, മരുഭൂമിയിൽ അറബി ബാക്കി വെച്ച ഉണങ്ങിയ കുബ്ബൂസ് കഴിച്ച് നരകയാതന: നജീബ് പറയുന്നു

പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കോണ്‍ഗ്രസ്സിന്റെ കൂടുമാറ്റമെന്നും സമസ്ത പ്രതികരിച്ചു.ജനാധിപത്യ മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിന്‍മുറക്കാരാണ് നിര്‍ലജ്ജം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നത്. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത അറിയിച്ചു. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News