എല്‍ഡിഎഫ് സര്‍ക്കാര്‍ മുസ്ലീം ന്യൂനപക്ഷത്തിന് നല്‍കുന്നത് മികച്ച പരിഗണനയെന്ന് സമസ്ത

എല്‍ഡിഎഫ് സര്‍ക്കാര്‍ മുസ്ലീം ന്യൂനപക്ഷത്തിന് നല്‍കുന്നത് മികച്ച പരിഗണനയെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. സര്‍ക്കാര്‍ നടത്തുന്ന പരിപാടികളെ പരിഹസിക്കുന്ന പ്രതിപക്ഷ നിലപാട് അവരുടെ ദൗര്‍ബല്യമെന്നും ഉമര്‍ ഫൈസി മുക്കം കൈരളി ന്യൂസിനോട് പറഞ്ഞു.

രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്, എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നു സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. മുസ്ലീങ്ങളുടെ എല്ലാ ആവശ്യങ്ങളും കേള്‍ക്കാന്‍ തയ്യാറാക്കുന്ന സര്‍ക്കാരാണ് ഇത്.

Also Read :  ‘നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേര് സവർക്കാറിനൊപ്പം കൂട്ടികെട്ടേണ്ട’; രൺദീപ് ഹൂഡയ്ക്കെതിരെ നേതാജിയുടെ അനന്തിരവൻ

അതില്‍ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നുമുണ്ട്. ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കാന്‍ തയ്യാറാകുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഉമ്മര്‍ ഫൈസി മുക്കം പറഞ്ഞു. നവ കേരള സദസില്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെട്ട പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നുണ്ട്.

എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റയടിക്ക് പരിഹാരം കാണുവാന്‍ ആര്‍ക്കും സാധിക്കില്ല. സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിപാടികളെയും പരിഹസിക്കുന്ന പ്രതിപക്ഷ നിലപാട് അവരുടെ ദൗര്‍ബല്യമാണെന്നും ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News