സമസ്തയെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിയറ വെക്കില്ലെന്ന് ജിഫ്രി തങ്ങള്‍; ആരെയും പുറത്തുനിര്‍ത്തരുതെന്നും ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ പ്രസിഡന്റ്

jifri-thangal-samastha

സമസ്തയെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിയറ വെക്കില്ലെന്ന് പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് വിതരണ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പണ്ഡിതരില്‍ ചിലര്‍ ജാമിഅ സമ്മേളനത്തില്‍ നിന്ന് പുറത്ത് നില്‍ക്കുകയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ചിലരെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. സമസ്ത അതിനൊന്നും കൂട്ടുനില്‍ക്കില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മുക്കം ഉമര്‍ ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ള ലീഗ് വിരുദ്ധ വിഭാഗത്തെ ജാമിഅ സമ്മേളനത്തില്‍ നിന്ന് ഒ‍ഴിവാക്കിയിരുന്നു.

Read Also: ‘ലീഗായാല്‍ നാട്ടുകാരെ പറ്റിച്ച് തോറ്റ എംഎല്‍എയായി സസുഖം വാഴാം’; ചൊറിഞ്ഞ ഷാജിയെ വലിച്ചുകീറി കെടി ജലീല്‍

പരസ്പരം ഏറ്റുമുട്ടാന്‍ പല പഴുതുകളുമുണ്ടെന്നും ഏറ്റുമുട്ടുന്നത് ഒരുപാട് അപകടങ്ങളുണ്ടാക്കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയുടെ വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടുപോകും. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വ്യക്തിത്വം നിലനിര്‍ത്തിയും മുന്നോട്ടുപോകണം. അങ്ങനെയാണ് ചെയ്യേണ്ടത്. ബഹുമാനിക്കേണ്ട ആളുകളെ ബഹുമാനിക്കണം. അവര്‍ക്കുള്ള മാന്യതയും സമൂഹത്തിലെ വിലയും നല്‍കണം. അവരെയും കൂട്ടിയാകണം അടുത്ത നമ്മുടെ പ്രവര്‍ത്തനങ്ങള്‍. അതിന് വിലങ്ങുവെച്ചാല്‍ ഞങ്ങളാരും വകവെച്ചുനല്‍കില്ല.

ആരെയെങ്കിലും ശിക്ഷിക്കണമെന്ന മനോഭാവം, ശത്രുത ഉണ്ടാകാന്‍ പാടില്ലെന്നും തെറ്റുകള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മുക്കം ഉമര്‍ ഫൈസിയെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് മുസ്ലിം ലീഗ് ശക്തമായി സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങള്‍ നിലപാട് വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്. സാദിഖലി തങ്ങള്‍ പ്രസിഡന്റായ ജാമിഅ നൂരിയയുടെ സമ്മേളനം ലീഗ് സമ്മേളനമായെന്ന വികാരം സമസ്ത അനുയായികള്‍ക്കുണ്ട്. ഇക്കാരണത്താലാണ് ജാമിഅ സമസ്തയുടെ സ്ഥാപനമാണെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration