കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ (കൂടിയാലോചനാ സമിതി) ‘പൊട്ടിത്തെറി’യില്‍ കലാശിച്ചുവെന്ന വാര്‍ത്തകള്‍ക്കിടയിലും, തിരസ്‌കരിക്കാനാകാത്ത സുപ്രധാന തീരുമാനങ്ങളുണ്ട്. പ്രധാനമായും രണ്ട് തീരുമാനങ്ങളാണ് മുശാവറ കൈക്കൊണ്ടതെന്ന് യോഗശേഷം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഈ തീരുമാനങ്ങള്‍ മുസ്ലിം ലീഗിനെ പൊള്ളിക്കുന്നതാണ്.
സിഐസി, ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ആ തീരുമാനങ്ങള്‍. സമസ്ത നേരത്തേ പുറത്താക്കിയ അബ്ദുള്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും ജന. സെക്രട്ടറി ആക്കിയതിനാല്‍ സിഐസിയുമായി യാതൊരു ബന്ധവും വേണ്ടെന്നാണ് സമസ്ത തീരുമാനിച്ചത്. സിഐസിയുടെ പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങളാണ്.
Read Also: വ്യായാമത്തിന്റെ മറവിലും ഒളിയജന്‍ഡകളോ? അറിയാം, മെക് 7 വിവാദം
സമസ്തയുടെ സമ്മര്‍ദം കാരണമാണ് നേരത്തേ ഹക്കീം ഫൈസിയെ സിഐസിയുടെ ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത്. എന്നാല്‍, ഈയടുത്ത് വീണ്ടും ജന. സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഇത് തങ്ങള്‍ക്കേറ്റ അവഹേളനമായാണ് സമസ്ത കാണുന്നത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സുന്നിവിരുദ്ധരുടെ സ്വാധീനം ഹക്കീം ഫൈസി ആദൃശ്ശേരിക്ക് ഉണ്ട് എന്നതാണ് സമസ്ത പറയുന്നത്.
പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ അധ്യാപകന്‍ അബ്ദുള്ള ഫള്ഫരിയെ ഒഴിവാക്കണമെന്നതാണ് സമസ്ത എടുത്ത മറ്റൊരു തീരുമാനം. ലീഗിന്റെ പൂര്‍ണ പിന്തുണയുള്ളയാളാണ് ഫള്ഫരി. ജാമിഅ നൂരിയ്യയുടെ പ്രസിഡന്റും സാദിഖലി തങ്ങളാണ്.
ഈ തീരുമാനങ്ങളെ മറച്ചുപിടിക്കാനും ചര്‍ച്ചയാകാതിരിക്കാനുമാണ് സമസ്തയിലെ ലീഗ് അനുകൂലികള്‍ മുക്കം ഉമര്‍ ഫൈസിയെ ലക്ഷ്യമിട്ട് വിവാദങ്ങള്‍ ഉയര്‍ത്തിയതെന്ന സംശയവും ശക്തമാണ്. സമസ്ത അനുകൂലികള്‍ തന്നെയാണ് ഇത്തരമൊരു സംശയം ഉന്നയിക്കുന്നത്. പ്രധാനമായും മുശാവറയില്‍ അംഗമായ ഡോ. ബഹാവുദ്ദീന്‍ നദ്‌വിയും മുശാവറയില്‍ ഇല്ലാത്ത അബ്ദുള്‍ സമദ് പൂക്കോട്ടൂരുമൊക്കെയാണ് മുക്കം ഉമര്‍ ഫൈസിക്കെതിരെ രംഗത്തുവന്നത്. പിന്നീട് ആദൃശ്ശേരിയും ഇദ്ദേഹത്തിനെതിരെ രംഗത്തെത്തി. ഇവരുടെ കൂട്ടായ ആക്രമണം സംശയം ശക്തമാക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here