ഏക സിവില്‍കോഡ്; സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്ത പങ്കെടുക്കും

ഏക സിവില്‍കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സമയ്ത പങ്കെടുക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്ക് ഭയമുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിലെന്ന് വിശ്വസിക്കുന്നുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Also Read- ട്രെയിനിന്റെ വാതിലില്‍ തൂങ്ങി മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവ്; നടപടിയുണ്ടാകുമെന്ന് റെയില്‍വേ

‘ഏക സിവില്‍കോഡും സമകാലിക വിഷയവും’ എന്ന വിഷയത്തില്‍ സമസ്ത കോഴിക്കോട് പ്രത്യേക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തുകൊണ്ടാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ഏക സിവില്‍കോഡിന്റെ സ്വഭാവങ്ങള്‍ ഇതുവരെ മനസിലായിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ദേശീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കാന്‍ കഴിയില്ല. വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം. സിവില്‍കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് സമസ്ത നേരിട്ട് നിവേദനം നല്‍കുമെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

Also Read- ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News