‘സിഐസിയുമായി ഒരു ബന്ധവുമില്ല, ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി’: സമസ്ത

സിഐസിയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച സമസ്ത സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണന്ന് ആരോപിച്ചു. ഹക്കീം ഫൈസി മതരാഷ്ട്ര വാദങ്ങള്‍ ഒളിച്ചു കടത്തുന്നു. സമസ്ത – ലീഗ് ബന്ധം കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും മുശാവറ അംഗങ്ങള്‍ വ്യക്തമാക്കി.

സമസ്ത മുശാവറ തീരുമാന പ്രകാരം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്, സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന മുശാവറ അംഗങ്ങള്‍ രംഗത്ത് വന്നത്. ഹക്കീം ഫൈസി പൊതുജനങ്ങളെ കബളിപ്പിക്കുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മധ്യസ്ഥതയിലെ 9 കാര്യങ്ങള്‍ അംഗീകരിച്ചില്ല. സമസ്തയെ തകര്‍ക്കാന്‍ ശ്രമം നടത്തിയതിന് തെളിവുണ്ട്. സംശയകരമായ നീക്കങ്ങള്‍ നടത്തി മുന്നോട്ട് പോയി. മതരാഷ്ട്ര വാദങ്ങള്‍ ഒളിച്ചു കടത്തുകയാണ് ഹക്കീം ഫൈസിയെന്നും പി. എം അബ്ദുസലാം ബാഖവി പറഞ്ഞു.

സി ഐ സിയുമായി സമസ്തക്ക് ഒരു ബന്ധവും ഇല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും അതിന്റെ പ്രസിഡന്റായി സാദിഖലി തങ്ങള്‍ തുടരുകയാണ്. സമസ്ത – ലീഗ് ബന്ധം കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉണ്ടെന്ന് അബ്ദുസലാം ബാഖവി വ്യക്തമാക്കി.

ALSO READ: ഒരു ചെറിയ കയ്യബദ്ധം! മാനനഷ്ടക്കേസിൽ ട്രംപിന് 15 മില്യൺ ഡോളർ നൽകാമെന്ന് എബിസി ന്യൂസ്

സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിന് കോട്ടം വരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോവരുതെന്നും സമസ്തയെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം ഹക്കീം ഫൈസി നടത്തിയെന്നും വാര്‍ത്താസമ്മേളനത്തില്‍ സമസ്ത ഭാരവാഹികള്‍ പറഞ്ഞു. ഹക്കീം ഫൈസി പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. സംശയകരമായ നീക്കങ്ങള്‍ നടത്തിയാണ് ഹക്കീം ഫൈസി മുന്നോട്ട് പോയത്. ഹക്കിം ഫൈസിയെ വീണ്ടും സിഐസി ജനറല്‍ സെക്രട്ടറി ആക്കിയത് സാദിഖലി തങ്ങള്‍ അറിയാതെയെന്നും അവര്‍ പറയുന്നു. മതരാഷ്ട്ര വാദ പ്രസംഗങ്ങള്‍ ഹക്കീം ഫൈസി നടത്തുന്നു. സമസ്തയെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം ഹക്കീം ഫൈസി നടത്തിയെന്നും അതിന് തെളിവുകളുണ്ടെന്നും സമസ്ത മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News