രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നു; രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിനെ തകർച്ചയിലേക്ക് നയിച്ചതെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം എഴുതി. സുപ്രഭാതം പത്രത്തിലെ മുഖ പ്രസംഗത്തിലാണ് വിമർശനം. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത്. മതസൗഹാർദ്ദം തകർക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന യച്ചുരിയുടെ നിലപാട് മാതൃകാപരമെന്നും പത്രത്തിലുണ്ട്.

Also Read: ഒഴിവുസമയം കണ്ടെത്തി തിരുവാതിര പഠിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ; അരങ്ങേറ്റം വൈറലായി

കോൺഗ്രസിൻ്റെ മൃദുഹിന്ദുത്വ നിലപാട് അവരിൽ പ്രതീക്ഷ അർപ്പിക്കുന്ന ന്യൂനപക്ഷങ്ങളിൽ ആശങ്ക ഉളവാക്കുന്നു. ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ ന്യൂനപക്ഷങ്ങൾ അവർക്ക് വിശ്വാസമുളള മറ്റ് ബദൽ പ്രസ്ഥാനങ്ങളിൽ അഭയം തേടുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി രാജയും അര്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിരുന്നു.

Also Read: അനുകരണങ്ങളുടെ ആധിപത്യം കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്, അവരെ മാനവികതയുള്ള മനുഷ്യരാക്കാനാണ് ശ്രമിക്കേണ്ടത്; ഗോപിനാഥ് മുതുകാട്

ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകൾ ചോർന്നുപോകാതിരിക്കാൻ ക്ഷേത്രോദ്‌ഘാടനത്തിൽ പങ്കെടുക്കാമെന്നാണ് കോൺഗ്രസ് നിലപാട്. ഈ മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് 36 വര്‍ഷം ഇന്ത്യഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓർമയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെങ്കിലും ഒരു പുനര്‍ചിന്തനം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ 2024ലും ബി.ജെ.പി തന്നെ രാജ്യം ഭരിക്കും. രാജ്യത്തെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ മുന്നില്‍നിന്നു നയിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചരിത്രപുസ്തകങ്ങളില്‍ ചവറുമാത്രമായി ഒതുങ്ങുമെന്നും സുപ്രഭാതം വിമർശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News