അനന്തപുരിയിലെ സമരപഥങ്ങളിലെ ഇന്നലെകളിലെ ക്ഷുഭിത യൗവ്വനമായിരുന്ന സാംബൻ പൂജപ്പുര അന്തരിച്ചു. മിച്ചഭൂമിയിൽ കൊടി നാട്ടാൻ ഏകെ ജി കൊട്ടാരമതിൽ ചാടി കടന്നത് ഇദ്ദേഹത്തിന്റെ തോളിൽ ചവിട്ടി കയറിയാണ്. മുടവൻമുകൾ സമരത്തിൽ എ.കെ.ജിയോടൊപ്പം അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കപ്പെട്ടവരിൽ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു സാംബൻ.
അടിയന്തരാവസ്ഥയിൽ ജയിലടക്കപ്പെട്ടു. എകെജിയുടെ അവസാനനാളുകളിൽ പരിചരിക്കാൻ കഴിഞ്ഞത് പുണ്യമായി കരുതിയിരുന്ന വ്യക്തിത്വമായിരുന്നു സാംബൻ്റേത്. ജീവിത സമരത്തിൽ പ്രാരാബ്ദങ്ങളോട് ഏറ്റുമുട്ടി അവസാനജീവിതം കൊല്ലത്തായിരുന്നു സാംബൻ ചിലവഴിച്ചത്. കൊല്ലത്തിന്റെ സാംസ്ക്കാരിക-സാമൂഹിക രംഗത്തും സാംബൻ പൂജപ്പുര നിറസാന്നിധ്യമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here