‘സംഭല്‍’ ഒരു സൂചനയാണെന്നും ആ സൂചനയിലെ അപകടം തിരിച്ചറിഞ്ഞ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും രാജ്യസഭാംഗം എഎ റഹിം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്ത് ന്യൂനപക്ഷ സമൂഹങ്ങളെ അരക്ഷിതരാക്കുക എന്നത് എല്ലാകാലത്തെയും സംഘപരിവാര്‍ അജണ്ടയാണ്. അതിന്റെ തുടര്‍ച്ചയാണ് ഉത്തര്‍പ്രദേശിലെ സംഭലില്‍ നടക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
സംഘര്‍ഷം പരമാവധി വ്യാപിക്കട്ടെ എന്ന നിലപാടാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും ഉള്ളത്. അതിന് മൗനാനുവാദം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരും. രാജ്യത്ത് ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം ചോദിച്ചപ്പോള്‍ അതിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരെന്നും റഹിം കുറിച്ചു.
Read Also: യുപി സംഭാലിലെ സംഘര്‍ഷത്തില്‍ മരണം അഞ്ചായി; ഇമാമിനെ അറസ്റ്റ് ചെയ്ത് പൊലീസ്
രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ കാര്യത്തിലും ഇതേ സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. എത്ര നാള്‍ ഇങ്ങനെ കേന്ദ്ര സര്‍ക്കാരിന് ഒളിച്ചു കളിക്കാനാകുമെന്നും റഹിം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം:
Key Words: Sambhal, shahi masjid, aa rahim
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here