സംഭലിൽ സംഘർഷം തുടരുന്നു, പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തി യോഗി സർക്കാർ

sambhal

സംഭലിൽ സംഘർഷം തുടരുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തി യോഗി സർക്കാർ. ഷാഹി ജുമാ മസ്ജിദ് പൈതൃക കേന്ദ്രമാണെന്നും നിയന്ത്രണ അധികാരം വേണമെന്നും ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രംഗത്തെത്തി. അതേസമയം സർവ്വേ നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അതിവേഗ കോടതി നാളെ പരിഗണിക്കും

നിരോധനാജ്ഞ നിലനിൽക്കുന്ന സംഭലിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ബിജെപി നിയന്ത്രണത്തിലുള്ള ഉത്തർപ്രദേശ് പൊലീസ്. സംഭൽ സന്ദർശനം നടത്താനിരുന്ന യുപി കോൺഗ്രസ് അധ്യക്ഷന് പോലീസ് വിലക്കേർപ്പെടുത്തി നോട്ടീസ് അയച്ചു. അജയ് റായിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം ഇന്ന് സന്ദർശിക്കാൻ ഇരിക്കെയാണ് പൊലീസിന്റെ നടപടി.

ഷാഹി ജുമാ മസ്ജിദ് പൈതൃക കേന്ദ്രമാണെന്നും നിയന്ത്രണ അധികാരം വേണമെന്ന അവകാശ വാദവും ഉന്നയിച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ രംഗത്തെത്തി. സർവ്വേയിൽ ജില്ലാ കോടതി ആവശ്യപ്പെട്ട സത്യവാങ്മൂലത്തിലാണ് എ എസ് ഐ സംഘപരിവാർ നിലപാടിനൊപ്പം നിന്നത്. മസ്ജിദ് കമ്മിറ്റി നിർമിതിയിൽ ഘടന മാറ്റങ്ങൾ വരുത്തിയെന്നും എഎസ്ഐ ചൂണ്ടിക്കാട്ടി.

also read: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാം വാരത്തിലും പ്രഷുബ്ധം; ഇരുസഭകളും പിരിഞ്ഞു
ബാബരി ഗ്യാൻവാപി മസ്ജിദുകൾക്ക് പിന്നാലെ ഹിന്ദുത്വ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കൈക്കൊണ്ടത്.ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമ്മിച്ചതെന്ന് ആരോപിച്ച് ഹിന്ദു മഹാസഭ നൽകിയ പരാതി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി ബദൗനിലെ അതിവേഗ കോടതി നാളെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News