സംഭൽ വെടിവെപ്പ്: സമാജ് വാദി പാർട്ടി നേതാവിനെ വീട്ടുതടങ്കലിൽ അടച്ച് യുപി സർക്കാർ

sambhal incident sp leader house arrest

സംഭൽ വെടിവെപ്പ് നടന്നയിടം സന്ദർശിച്ച സമാജ് വാദി പാർട്ടി നേതാവ് വീട്ടു തടങ്കലിലടച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്യാംലാൽ പാലിനെയാണ് യുപി പോലീസ് വീട്ടുതടങ്കലിലാക്കിയത്. സംഭവത്തെത്തുടർന്ന് കടുത്ത പ്രതിഷേധവുമായി എസ് പി നേതൃത്വം രംഗത്തെത്തി. ഉത്തർപ്രദേശ് പോലീസിന്‍റെ നടപടി ഭരണഘടന , ജനാധിപത്യ വിരുദ്ധമാണെന്ന് എസ് പി നേതാക്കൾ കുറ്റപ്പെടുത്തി.

അതേസമയം സംഭൽ വെടിവെപ്പ് സംഭവത്തിലെ ഇരകൾക്ക് സമാജ് വാദി പാർട്ടി ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകും. സംസ്ഥാന സർക്കാർ ഒരു കോടി രൂപ വീതം നൽകണമെന്നും എസ്പി നേതാക്കൾ ആവശ്യപ്പെട്ടു.

ALSO READ; സംഭല്‍ വെടിവെപ്പ്: യോഗി സര്‍ക്കാരിന് തിരിച്ചടി; സര്‍വ്വേ നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി

അതേ സമയം സംഭലിലെ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ യോഗി സർക്കാർ നീട്ടി. ഡിസംബർ 10 വരെ നിരോധനാജ്ഞ തുടരും. ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് ഏർപ്പെടുത്തിയാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ ഏർപ്പെടുത്തിയത് യോഗി സർക്കാരിന്റെ ഭരണ പരാജയം തെളിയിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

സർവ്വേ നടപടികൾ തുടരുന്നതിന് വിലക്കേർപ്പെടുത്തിയ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സംഭലിൽ ഉത്തർപ്രദേശ് പോലീസ് നിരോധനാജ്ഞ നീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News