സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെയായിരുന്നു യോഗി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംഭലില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞയും നീട്ടിയിട്ടുണ്ട്.
വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ യുപി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനാണ് സംഭലില്‍ സന്ദര്‍ശനം നടത്തിയത്. മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ യു പി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിയമിച്ചിരുന്നു. റിട്ടയേഡ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ അറോറ, റിട്ട. ഐഎഎസ് ഓഫീസര്‍ അമിത് മോഹന്‍ പ്രസാദ് റിട്ട. ഐപിഎസ് ഓഫീസര്‍ അരവിന്ദ് കുമാര്‍ ജെയിന്‍ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍.
Read Also: മഹാരാഷ്ട്രയിൽ അനിശ്ചിതത്വം തുടരുന്നു; ഏക്‌നാഥ് ഷിൻഡെയുടെ തീരുമാനം കാത്ത് മഹായുതി സഖ്യം
അന്വേഷണസംഘം ഷാഹി ജമാമസ്ജിദും വെടിവെപ്പ് ഉണ്ടായ മേഖലയും സന്ദര്‍ശിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സമിതിക്ക് ലഭിച്ച നിര്‍ദേശം. സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ സംഭലിലെ നിരോധനാജ്ഞ ഡിസംബര്‍ 10 വരെ നീട്ടിയിരുന്നു. ജനപ്രതിനിധികള്‍ അടക്കം വിലക്കേര്‍പ്പെടുത്തിയാണ് നിരോധനാജ്ഞ നീട്ടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here