സംഭൽ വെടിവെപ്പ് നടന്ന സ്ഥലം ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സന്ദർശിക്കും. സന്ദർശനം പരിഗണിച്ച് സ്ഥലത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യുപി സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനാണ് സന്ദർശനം നടത്തുന്നത്. യുപി ഗവർണർ ആനന്ദിബെൻ പട്ടേലാണ് ജുഡീഷ്യൽ കമ്മീഷന് അംഗീകാരം നൽകിയത്.
റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറ, റിട്ട. ഐഎഎസ് അമിത് മോഹൻ പ്രസാദ്, റിട്ടയേർഡ് ഐപിഎസുകാരനായ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. സമിതി രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.
ALSO READ; വരുമാനവും പോഷകാഹാരവും; സംസ്ഥാനത്ത് 6,073 വാർഡുകളിൽ കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി
വെടിവെപ്പിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കന്മാരുടെയും എംപിമാരുടെയും, യുപി സംസ്ഥാന മുസ്‌ലിം ലീഗ് ഭാരവാഹികളുടേയും ഡൽഹിയിൽ വെച്ചു നടന്ന യോഗം ആവശ്യപ്പെട്ടിരുന്നു.
രണ്ട് ദിവസം മുമ്പേ സംഭല്‍ മസ്ജിദിലെ സര്‍വ്വേ നടപടികള്‍ സുപ്രീംകോടതി തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തിടുക്കപ്പെട്ടാണ് സർവേ നടപടികൾ ആരംഭിച്ചതെന്നും മസ്ജിദ് കമ്മിറ്റിയുടെ വാദം കേട്ടില്ലെന്നും ഹരജിയിൽ പറയുന്നു. സുപ്രീംകോടതി നടപടി യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here