സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം, ഹര്‍ജികളില്‍ ഇന്നും വാദം തുടരും

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവര്‍ഗ വിവാഹമെന്നാണ് കേന്ദ്ര നിലപാട്. രാജ്യത്തെ മതവിഭാഗങ്ങളെയടക്കം കണക്കിലെടുത്തേ ഈ വിഷയത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും കേന്ദ്രം പറയുന്നു.

കേന്ദ്ര ബാലാവകാശ കമ്മിഷനും സുപ്രീംകോടതിയില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. 2018 സെപ്റ്റംബര്‍ ആറിലാണ് സ്വവര്‍ഗ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 സുപ്രീംകോടതി റദ്ദാക്കിയത്. സെക്ഷന്‍ 377 റദ്ദാക്കിയതുകൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News