സ്വവര്‍ഗ വിവാഹം; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹര്‍ജിക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.

READ ALSO:കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷ മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധിച്ചു. സ്വവര്‍ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും അവകാശമുണ്ടാകില്ല.

സ്ത്രീപുരുഷ വിവാഹങ്ങള്‍ക്ക് മാത്രം അംഗീകാരം നല്‍കുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്നും 3-2 ഭൂരിപക്ഷത്തില്‍ കോടതി വിധിച്ചു.

READ ALSO:പന്നിയുടെ ഹൃദയം സ്വീകരിച്ചു! 40ാം നാള്‍ 58കാരന്‍ മരണത്തിന് കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News