സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ‘ഇത് തുല്യതയുടെ വിഷയം ആണ്. കോടതിക്ക് നിയമനിർമാണം കഴിയില്ല, പക്ഷെ നിയമത്തെ വ്യാഖ്യാനിക്കാൻ കഴിയും. സ്പെഷ്യൽ മാരിയേജ് ആക്റ്റിലെ സെക്ക്ഷൻ 4 ഭരണഘടനാ വിരുദ്ധം.
വിവാഹം മാറ്റമില്ലാത്ത വ്യവസ്ഥയല്ല. പങ്കാളികളെ കണ്ടെത്തുക വ്യക്തികളുടെ ഇഷ്ടം. ഒരാളുടെ ലൈംഗികതയും ലിംഗവും ഒന്നായിരിക്കില്ല. സ്വവർഗ ദമ്പത്തികൾക്കും കുട്ടികളെ ദത്തെടുക്കാൻ അവകാശം ഉണ്ട്’, സ്വവർഗവിവാഹത്തിന്റെ നിയമസാധുതയിൽ വിധി പറയാനിരിക്കെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here