പ്രസവശേഷം പച്ചക്കറിക്കാരൻ വരെ ചോദിച്ചു ചേച്ചിക്ക് എന്താണുപറ്റിയതെന്ന്: ബോഡിഷെയിമിങ്ങിനെ കുറിച്ച് സമീറ റെഡ്ഡി

നിരന്തരം ബോഡിഷെയിമിങ്ങിനെതിരെയും സൈബർ ബുള്ളിയിങ്ങിനെതിരെയും സമൂഹ മാധ്യമങ്ങളിൽ സംസാരിക്കുന്ന നടിയാണ് സമീറ റെഡ്ഡി. ഇപ്പോഴിതാ തന്റെ പ്രവശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ആളുകളുടെ സംസാരത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. മകന് ജന്മം നൽകിയതിന് ശേഷം പലരും തന്നെ ഇകഴ്ത്തി സംസാരിച്ചെന്നാണ് നടി പറയുന്നത്. പച്ചക്കറി വിൽക്കുന്ന ആള് പോലും ഇതേ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും, എന്നാൽ ഇന്ന് ഇതൊന്നും തന്നെ ബാധിക്കില്ലെന്നും സമീറ പറയുന്നു.

ALSO READ: ‘പുതുപ്പള്ളിയിലെ ബി ജെ പി സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ല’, കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്കായി നാല് പേരുകൾ അയച്ചു

സമീറ റെഡ്ഡി പറഞ്ഞത്

2015ൽ മകൻ ഹൻസിന് ജന്മം നൽകിയതിനു പിന്നാലെയാണ് ഞാൻ കൂടുതൽ വണ്ണംവച്ചത്. പ്രസവാനന്തരം ശരീരത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് പലരും എന്നോട് ഇകഴ്ത്തി പറയുമായിരുന്നു. ആദ്യത്തെ പ്രസവമായതിനാൽ തന്നെ പോസ്റ്റ്പാർട്ടം ബ്ലൂസ് ഉണ്ടായിരുന്നു, ഒപ്പം നന്നായി വണ്ണവുംവച്ചു. പച്ചക്കറിവിൽപ്പനക്കാരൻ വരെ എന്റെ ശരീരത്തെക്കുറിച്ച് പറയുമായിരുന്നു.

ALSO READ: മരുന്നു മാറി കുത്തിവച്ചെന്ന പരാതി: അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി വീണ ജോർജ്

ചേച്ചിക്ക് എന്താണുപറ്റിയതെന്നും ഇതുശരിക്കും നിങ്ങൾ തന്നെയാണോ എന്നൊക്കെയുമാണ് പച്ചക്കറിവിൽപ്പനക്കാരൻ കാണുമ്പോൾ ചോദിക്കുക. കുറച്ചു മാറ്റങ്ങൾ സംഭവിച്ചല്ലോ എന്ന പറച്ചിൽ ഇന്ത്യക്കാരുടെ ശീലമാണ്.

ALSO READ: സൗദിയില്‍ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

എന്നാൽ ഇത്തരം കമന്റുകളൊന്നും ഇപ്പോൾ എന്നെ ബാധിക്കാറില്ല. പണ്ടൊക്കെ വണ്ണംവെച്ചതോർത്ത് പുറത്തുപോകുമ്പോൾ പാപ്പരാസികൾ ഫോട്ടോയെടുക്കുന്നതിനെ ഭയപ്പെട്ടിരുന്നു. ഇന്ന് അതാലോചിക്കുമ്പോൾ എന്തിനാണ് അങ്ങനെയൊക്കെ ചെയ്തത് എന്നാലോചിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News