നീ ഒട്ടും ഫണ്‍ അല്ല, ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് സംശയം; മോശം അനുഭവം തുറന്ന് പറഞ്ഞ് സമീറെഡ്‌ഡി

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയനടിയാണ് സമീറ റെഡ്ഡി. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന സമീറ ഇപ്പോഴിതാ തനിക്ക് അഭിനയജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരിക്കല്‍ സമീറ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രത്തില്‍ അവര്‍ അറിയാതെ അവര്‍ക്കായി ഒരു ചുംബന രംഗം സംവിധായകന്‍ പ്ലാന്‍ ചെയ്തു. എന്നാല്‍ സമീറ അത് ചെയ്യില്ലെന്ന് പറഞ്ഞു. എന്നാല്‍ സമീറ മുസാഫിറില്‍ അടക്കം ഇത്തരത്തിലുള്ള രംഗം ചെയ്തിട്ടുണ്ടല്ലോ എന്നാണ് സംവിധായകന്‍ വാദിച്ചത്. അതില്‍ ചെയ്തുകാണും എന്ന് വച്ച് ഇതില്‍ വേണോ എന്ന് സമീറ തിരിച്ചുചോദിച്ചു.അതോടെ സൂക്ഷിച്ച് വേണം പെരുമാറണമെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്ന് സംവിധായകന്‍ പറഞ്ഞുവെന്നാണ് സമീറ പറയുന്നത്.

ALSO READ: ഇതാവണം പ്രതികാരം! ഇങ്ങനെയാവണം പ്രതികാരം! കണക്ക് തീര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ബോളിവുഡ് നടനില്‍ നിന്നാണ് മറ്റൊരു മോശം അനുഭവം. നീ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു നടൻ പറഞ്ഞത്. നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് സംശയമാണെന്ന് ആ നടന്‍ പറഞ്ഞത്രെ. പറ‌ഞ്ഞത് പോലെ പിന്നീട് ഒരിക്കലും ആ നടന്‍റെ ചിത്രത്തില്‍ സമീറ അഭിനയിച്ചില്ല എന്നും താരം പറഞ്ഞു.

സിനിമ രംഗം പാമ്പും കോണിയും കളിയാണ്. എങ്ങനെയാണ് പാമ്പുകളെ മറി കടന്ന് മുന്നോട്ട് പോകേണ്ടത് എന്ന് അറിഞ്ഞിരിക്കണം. താന്‍ സിനിമ അവസരങ്ങള്‍ക്കായി നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല. ഞാന്‍ വീട്ടില്‍ പോയിരുന്ന് ടിവി കാണും. സോഷ്യലൈസ് ചെയ്യാന്‍ പോകാറില്ല. ഇത്തരം പരിപാടികള്‍ അവസരങ്ങള്‍ നേടാനുള്ള വഴിയാണ്. പക്ഷെ കുഴപ്പമില്ല തന്‍റെ രീതി വേറെയാണെന്ന് നടി വ്യക്തമാക്കുന്നത് .

also read: 54 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കും; ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി കുവൈറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News