സമഗ്ര ശിക്ഷാ-സ്റ്റാർസ് വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ ജനകീയമാക്കണം; മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ ജനകീയമാക്കുവാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന – ജില്ലാതല നിർവഹണ ഉദ്യോഗസ്ഥരുടെ അവലോകന – ആസൂത്രണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായും ജനകീയമായും താഴെത്തട്ടിലേക്ക് കൃത്യമായി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനാണ് മന്ത്രി നിർദേശം നൽകിയത് . കൂടുതൽ മികവോടെയും വിദ്യാർത്ഥി കേന്ദ്രീകൃതമായും ജനകീയമായും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.

also read:‘ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ല; പലരും പറഞ്ഞത് ആവര്‍ത്തിക്കുകയാണ് ചെയ്തത്’; വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍

നിലവിൽ പൊതുവിദ്യാലയങ്ങളിൽ പുതുമ നിറഞ്ഞ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . സമഗ്ര ശിക്ഷ കേരളയുടെയും – സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായ അക്കാദമിക- അക്കാദമികേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര മുന്നൊരുക്കത്തോടെ പലരും ഏറ്റെടുത്ത് നടപ്പിലാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ കാര്യക്ഷമമായ പ്രവർത്തങ്ങൾക്ക് ആണ് മന്ത്രി നിർദേശം നൽകിയത്.

also read:‘ഞങ്ങളുടെ പാർട്ടിയിൽ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്’, വർഗീയതയ്ക്ക് വെടിമരുന്നിട്ട് കൊടുക്കുകയാണ് ചിലർ: എം വി ഗോവിന്ദൻ മാസ്റ്റര്‍

പാഠപുസ്തകത്തിലധിഷ്ഠിതമായ പിന്തുണ പ്രവർത്തനങ്ങൾക്കായിരിക്കണം പരിഗണന നൽകേണ്ടത്. വിദ്യാഭ്യാസ കലണ്ടറിന്റെ അടിസ്ഥാനത്തിലും അക്കാദമിക മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലുമാണ് ഓരോ അക്കാദമിക പ്രവർത്തനവും നടക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളയിലെ ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി നിർദേശം നൽകി.സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും യോഗത്തിൽ ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration