സമൂസ വരുത്തിയ വിന; ഹിമാചല്‍ മുഖ്യമന്ത്രിക്കുള്ള പലഹാരം സെക്യൂരിറ്റി സ്റ്റാഫിന് വിളമ്പിയതിൽ സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനത്തിന് അന്വേഷണം

sukhvinder-singh-sukhu-samosa

സർക്കാർ വിരുദ്ധ പ്രവർത്തനത്തിന് സിഐഡി അന്വേഷണം നേരിട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ സുരക്ഷാ ജീവനക്കാരൻ. പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മുഖ്യമന്ത്രിക്കുള്ള പലഹാരപ്പൊതി അബദ്ധവശാല്‍ സുരക്ഷാ ജീവനക്കാരന് വിളമ്പിയതാണ് പൊല്ലാപ്പായത്. ഒക്ടോബര്‍ 21നാണ് സംഭവം.

സിഐഡി ആസ്ഥാനത്ത് ചടങ്ങിനായി എത്തിയ മുഖ്യമന്ത്രിക്ക് നല്‍കാനായി ലക്കര്‍ ബസാറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്ന് മൂന്ന് പെട്ടി സമൂസയും കേക്കുകളും ഓർഡർ ചെയ്തിരുന്നു. എന്നാല്‍, ഭക്ഷണം വിളമ്പിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു.

Read Also: ഗുജറാത്തിലെ സ്പായിൽ തീപ്പിടിത്തം, മേക്കപ്പ് സാധനങ്ങളിൽ തീ പടർന്ന് 2 പേർക്ക് ദാരുണാന്ത്യം

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഹോട്ടലില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ സബ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അസിസ്റ്റന്റ് എസ്‌ഐ (എഎസ്‌ഐ)യോടും ഹെഡ് കോണ്‍സ്റ്റബിളിനോടും ലഘുഭക്ഷണം കൊണ്ടുവരാന്‍ എസ്‌ഐ നിര്‍ദേശിച്ചു.

എഎസ്‌ഐയും ഹെഡ്കോണ്‍സ്റ്റബിളും ഹോട്ടലില്‍ നിന്ന് സീല്‍ ചെയ്ത മൂന്ന് പെട്ടികളിലായി പലഹാരങ്ങള്‍ കൊണ്ടുവന്ന് എസ്‌ഐയെ ഏൽപ്പിച്ചു. വനിതാ ഇന്‍സ്‌പെക്ടര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് ചോദിക്കാതെ, ലഘുഭക്ഷണവുമായി ബന്ധപ്പെട്ട മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് (എംടി) വിഭാഗത്തിലേക്ക് പൊതി അയയ്ക്കുകയും സുരക്ഷാ ജീവനക്കാരന് വിളമ്പുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News