സമ്പൂര്‍ണ പ്ലസ് ആപ്പ്: കുട്ടികളുടെ ഹാജര്‍നിലയടക്കം അറിയാം; രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ദൂരം ഇനി ഒരു ക്ലിക്ക് അകലെ

sampoorna plus app

സ്കൂളുകള്‍ക്കായി സജ്ജമാക്കിയ സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. കുട്ടികളുടെ ഹാജര്‍നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും ആപ്പിലൂടെ സാധ്യമാകും. 2943 സർക്കാർ – എയ്ഡഡ് – അൺഎയ്ഡഡ് സ്‌കൂളുകളിലെ 37 ലക്ഷത്തോളം കുട്ടികളുടെ രക്ഷിതാക്കൾക്കാണ് കൈറ്റിന്റെ സമ്പൂർണ്ണ ആപ്പിലൂടെ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താവുക. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തില്‍ സമ്പൂര്‍ണ ആപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.

ALSO READ; കേരള തീരത്തെ ഓഫ്‌ഷോർ മണൽ ഖനനം; കേന്ദ്രത്തോട് എതിർപ്പറിയിച്ച് സംസ്ഥാനം

തുടർന്ന് ഇതനുസരിച്ച് തയ്യാറാക്കിയ സമ്പൂര്‍ണ പ്ലസ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജര്‍നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും ആപ്പിൽ സൗകര്യമുണ്ട്. സമ്പൂര്‍ണ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പമാണ് ‘സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്പിലും ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘Sampoorna Plus’ എന്ന് ടൈപ്പ് ചെയ്ത് കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്പ് രക്ഷിതാക്കൾക്ക് ഉപയോഗിക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News