അഭിമാനമായി ‘സംരംഭകവർഷം’; ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ

അഭിമാനമായി വ്യവസായ വകുപ്പിന്റെ സ്വപ്നപദ്ധതിയായ സംരംഭകവർഷം. പദ്ധതി ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ തുടങ്ങി വൻവിജയമായി മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പദ്ധതി ഉദ്ദേശിച്ചതിലും വിജയമായി മാറിയെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Also Read: “പലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, ഒരു സൈന്യം ഏകപക്ഷീയമായി നടത്തുന്ന വംശഹത്യ”: സീതാറാം യെച്ചൂരി

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭകർ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ പ്രതീക്ഷിച്ചതിലധികം വിജയമായി മാറിയിരിക്കുകയാണ്. ഒന്നര വർഷം കൊണ്ട് 2,01,154 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 12,500 കോടി രൂപയുടെ നിക്ഷേപവും 4,29,337 തൊഴിലും സംസ്ഥാനമുണ്ടായെന്നും മന്ത്രി അറിയിച്ചു.

Also Read: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്സ് വിഭാഗം

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒന്നിൽ നിന്ന് തുടങ്ങി രണ്ട് ലക്ഷം സംരംഭങ്ങളും കടന്ന് മുന്നേറുകയാണ് വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതിയായ സംരംഭകവർഷം. പദ്ധതി ആരംഭിക്കുമ്പോൾ ഈ കേരളത്തിൽ ഇതൊക്കെ നടക്കുമോ എന്ന് സംശയിച്ചവർക്കൊക്കെ മറുപടി നൽകിക്കൊണ്ട് ഒന്നര വർഷം കൊണ്ട് 2,01,154 സംരംഭങ്ങൾ ഈ നാട്ടിൽ ആരംഭിച്ചിരിക്കുന്നു. ഇതിലൂടെ 12,500 കോടി രൂപയുടെ നിക്ഷേപവും 4,29,337 തൊഴിലും നമ്മുടെ നാട്ടിൽ ഉണ്ടായി. ദേശീയതലത്തിൽ തന്നെ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ തിളക്കത്തിന് മാറ്റ് കൂടുകയാണ് 2 ലക്ഷം സംരംഭങ്ങളെന്ന ചരിത്രനേട്ടത്തിലൂടെ. കേരളത്തിന്റെ ആഭ്യന്തര ഉൽപാദനവും വരുമാനവും വർധിപ്പിക്കുന്നതിനും സംരംഭക വർഷം പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News