ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സംസ്കൃതി ഖത്തറിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത് . മലയാളം കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജോണ്‍ ബ്രിട്ടാസ് എംപി പരിപാടികൾ ഉദ്ഘാടനം ചെയ്തു .ഷാഫിലെ പൊഡാർ പേൾ സ്കൂളില്‍ ആണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
‘രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി മറികടക്കാൻ ഇത്തരത്തിലുള്ള സംഘടനകൾ അനിവാര്യമാണെന്ന് സംസ്കൃതി ഖത്തർ രജത ജൂബിലി വേദിയിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
Also Read- യുഎഇയിൽ ഇത്തിഹാദ് റയിലിന്റെ ആദ്യ രണ്ട് പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു
രണ്ടായിരത്തിലധികം പേരുടെ മെഗാ ഓണസദ്യ, 130 ലേറെ പേര്‍ പങ്കെടുത്ത തിരുവാതിരകളി, മാർഗംകളി, പഞ്ചാരിമേളം തുടങ്ങി കലാ പരിപാടികൾ അരങ്ങേറി.
ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള സാഹിത്യ പ്രതിഭകൾ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്കൃതി പ്രസിഡന്റ് സാബിത് സഹീർ,ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം, പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ, പ്രോഗ്രാം കൺവീനർ ഒ കെ പരുമല എന്നിവർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here