സംസ്‌കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും; ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും

സംസ്‌കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. മലയാളം കമ്മ്യൂണിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എംപി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്നത്.

ALSO READ:പ്രായപൂർത്തിയാകാത്ത കുട്ടികളെ തല മൊട്ടയടിച്ച്, മുഖത്ത് കരിതേച്ച്, ‘കള്ളന്‍’ എന്നെഴുതി നാട്ടിൽ റോന്തുചുറ്റിച്ചു; സംഭവം ഉത്തരപ്രദേശിൽ

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മഷാഫിലെ പൊഡാര്‍ പേള്‍ സ്‌കൂളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. രണ്ടായിരത്തിലധികം പേരുടെ മെഗാ ഓണസദ്യ, 130 ലേറെ പേര്‍ പങ്കെടുക്കുന്ന തിരുവാതിരകളി, മാര്‍ഗംകളി, പഞ്ചാരിമേളം തുടങ്ങി മൂന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാവിരുന്ന് അരങ്ങേറും. ഉച്ചക്ക് രണ്ടരയോടെ രജത ജൂബിലി ആഘോഷ ഉദ്ഘാടന സംസ്‌കാരിക സമ്മേളനം നടക്കും. ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള സാഹിത്യ പ്രതിഭകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍, ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീക്കുളം, പ്രവാസിക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, പ്രോഗ്രാം കണ്‍വീനര്‍ ഒ കെ പരുമല എന്നിവര്‍ അറിയിച്ചു.

ALSO READ:ലഹരിക്കേസ്; പ്രയാഗ മാർട്ടിനും ഹാജരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration