വിപണിയില്‍ പുത്തന്‍ എഐ ടിവികള്‍; സാംസങിന്റെ ലക്ഷ്യം 10000 കോടി

വിപണിയില്‍ പുതിയ എഐ ടിവികള്‍ എത്തിക്കുന്നതിലൂടെ 10,000 കോടി രൂപ ലക്ഷ്യമിട്ട് പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്. 8കെ നിയോ ക്യുഎല്‍ഇഡി, 4കെ നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി എന്നീ എഐ സൗകര്യങ്ങളുള്ള ടെലിവിഷനുകള്‍ അവതരിപ്പിച്ചതിലൂടെ ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം മുന്നേറാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സാംസങ് തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Also read:ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്

യഥാര്‍ത്ഥമെന്ന് തോന്നിക്കും വിധമുള്ള പിക്ചര്‍ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടുംകൂടിയ നിയോ ക്യഎല്‍ഇഡി 8കെ എഐ ടെലിവിഷനുകള്‍ വിപണിയിലെത്തിക്കുന്ന് വഴി 2024ല്‍ 10000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പനയെന്ന നേട്ടം കൈവരിക്കാനാണ് സാംസങ് ശ്രമിക്കുന്നത്. എഐ പിക്ചര്‍ ടെക്‌നോളജി, എഐ അപ്‌സ്‌കെയിലിംഗ് പ്രൊ, എഐ മോഷന്‍ എന്‍ഹാന്‍സര്‍ പ്രോ തുടങ്ങിയ എഐ ഫീച്ചറുകള്‍ സാംസങിന്റെ പുതിയ ടെലിവിഷന്‍ സീരീസുകളില്‍ ലഭ്യമാണ്. പിക്ചര്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ ഉപഭോക്താക്കള്‍ക്കു വൈദ്യുതി ലാഭിക്കുവാനും എഐ എനര്‍ജി മോഡിലൂടെ സാധിക്കും.

Also read:ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

319990 രൂപ മുതല്‍ നിയോ ക്യുഎല്‍ഡി 8കെ ടിവികളും 139990 രുപ മുതല്‍ നിയോ ക്യുഎല്‍ഡി 4കെ ടിവികളും 164990 രൂപ മുതല്‍ ഒഎല്‍ഡി ടിവികളും ഉപഭോക്താക്കള്‍ക്കു സ്വന്തമാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News