ഐഫോണിനെ മറികടന്ന് വിപണിയില്‍ ഒന്നാംസ്ഥാനം കൈയ്യടക്കി സാസംങ്

ഐഫോണിനെ മറകടന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്. 2024-ന്റെ ആദ്യ പാദത്തില്‍ 20.8 ശതമാനം വിപണി വിഹിതവുമായി സാംസങ് 60.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു. ഈ കാലയളവില്‍ ആപ്പിളിന്റെ കയറ്റുമതി 10 ശതമാനം കുറഞ്ഞ് 50.1 ദശലക്ഷം മൊബൈലുകളാണ് കയറ്റുമതി ചെയ്തത്.

2024 ആദ്യ പാദത്തില്‍ ആപ്പിളിന്റെ വിപണി വിഹിതം 17.3 ശതമാനം ആയിരുന്നു. 2024 ലെ ഒന്നാം പാദത്തില്‍ വെറും 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റി അയച്ചതിനാല്‍ 14.1ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ഷവോമി. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൂടുതല്‍ ശക്തമാകുകയും മാറ്റങ്ങള്‍ സംഭവിച്ചതായും ഐഡിസിയുടെ വേള്‍ഡ് വൈഡ് ട്രാക്കര്‍ ടീമിലെ റിസര്‍ച്ച് ഡയറക്ടര്‍ നബീല പോപ്പല്‍ പറഞ്ഞു.

Also Read:  “ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷത്തെ തകർക്കുന്നു”: പ്രകാശ് കാരാട്ട്

കഴിഞ്ഞ രണ്ട് വര്‍ഷമായുണ്ടായ വലിയ തകര്‍ച്ചയില്‍ നിന്ന് ഷവോമി ശക്തമായി തിരിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണികളിലെ വളര്‍ച്ചയോടെ വിപണിയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് സ്ഥിരതയുള്ള സാന്നിധ്യമായി മാറുകയാണ് ഷവോമി -നബീല പോപ്പല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News