ഡിസ്‌പ്ലേയിലുണ്ടാകുന്ന ഗ്രീന്‍ ലൈന്‍ ആണോ പ്രശ്‌നം? സൗജന്യമായി സ്‌ക്രീന്‍ മാറ്റി നല്‍കാനൊരുങ്ങി പ്രമുഖ കമ്പനി

സാംസങ് ഗാലക്സി ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ ഇടയ്ക്കിടെ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഡിസ്‌പ്ലേയിലുണ്ടാകുന്ന ഗ്രീന്‍ ലൈന്‍. ഗ്രീന്‍ ലൈന്‍ പ്രശ്‌നമുള്ള ചില ഗാലക്‌സി എസ് സീരീസ് ഫോണുകള്‍ക്ക് സാംസങ് സൗജന്യമായി സ്‌ക്രീന്‍ മാറ്റി നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സാംസങ് ഫോണുകളുടെ സ്‌ക്രീനില്‍ ഗ്രീന്‍ലൈന്‍ കാണുന്നുവെന്ന പരാതി വര്‍ധിച്ചതോടെയാണ് പുതിയ താരുമാനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഗാലക്‌സി എസ് സീരീസില്‍ വരുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലും ഇതെ പ്രശ്നമുണ്ട്. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റാണ് പലര്‍ക്കും പ്രശ്നമായത്.

Also Read : സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടൻ്റെ ആരോപണം തള്ളി വിജിലൻസ്

മൂന്ന് വര്‍ഷത്തിനുള്ളില്‍ വാങ്ങിയ ഗാലക്‌സി എസ്20 സീരീസ്, ഗാലക്‌സി എസ്21 സീരീസ്, എസ്22 അള്‍ട്ര സ്മാര്‍ട്‌ഫോണുകള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ഗാലക്‌സി എസ് 20 സീരീസ്, ഗാലക്‌സി എസ് 21 സീരീസ്, എസ് 22 അള്‍ട്രാ സ്മാര്‍ട്‌ഫോണുകള്‍ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

നിബന്ധനകള്‍ ബാധകമാക്കിയാണ് സ്‌ക്രീന്‍ റീപ്ലേസ്മെന്റ് വാഗ്ദാനം ചെയ്യുന്നത്. വാറന്റി ഇല്ലെങ്കിലും സ്‌ക്രീന്‍ മാറ്റിനല്‍കും. ഈ മാസം 30 വരെ ഗ്രീന്‍ ലൈന്‍ പ്രശ്‌നമുള്ള മുകളില്‍ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കള്‍ക്ക് സാംസങ് സര്‍വീസ് സെന്ററില്‍ എത്തി പ്രശ്നം പരിഹരിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News