ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിൽക്കുന്നത് സാംസങ്ങാണ്. ഇപ്പോഴിതാ സാംസങ് അതിന്റെ പുതിയ സീരിസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. സാംസങ് ഗാലക്സി എ 15 5G ആണത്. നിരവധി പുതിയ ഫീച്ചറുകളോടെയാണ് ഇതിന്റെ വരവ്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇത് പ്രവർത്തിക്കും. 5 ജി പ്രവർത്തനക്ഷമമാക്കിയ ഈ ഫോണിൽ മീഡിയടെക് ചിപ്‌സെറ്റാണ് നൽകുന്നത്.
എഫ്എച്ച്ഡി+ ഡിസ്പ്ലേയോടു കൂടെയും 25W ഫാസ്റ്റ് ചാർജിങോടും കൂടെയാണ് സാംസങ് ഗാലക്സി എ 1 5 വരവ്. 128 ജിബി വേരിയന്റിന് 19,499 രൂപയും 256 ജിബി പതിപ്പിന് 22,499 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. നീല, ഇളം നീല, നീല കറുപ്പ് എന്നീ നിറങ്ങളിൽ വിപണിയിലെത്തും. കൂടാതെ ഫോൺ വാങ്ങുന്നവരിൽ എസ്ബിഐ കാർഡുള്ള ഉപഭോക്താക്കൾക്ക് 1500 രൂപ ക്യാഷ്ബാക്കും ലഭിക്കും. 2024 ജനുവരി 1 മുതൽ സാംസങ് ഇ സ്റ്റോറുകളിലും അംഗീകൃത റീറ്റെയിൽ സ്റ്റോറുകളും ലഭ്യമാകും.
8 ജിബി റാമുമായി ജോഡിയാക്കിയ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റാണ് ഇത് നൽകുന്നത്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം ഈ 5 ജി സ്മാർട്ട്ഫോണിന് മൈക്രോ എസ് ഡി കാർഡ് പിന്തുണയും ഉണ്ട്. 1080×2340 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6 .5 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയും ഇതിൽ ഉൾപ്പെടുന്നു. 25 W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എം എ എച്ച് ബാറ്ററിയോട് കൂടെ ഉള്ളതാണ് പുതിയ സാംസങ് ഗാലക്സി എ 1 5.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here