സാംസങ് ഗാലക്‌സി എസ്24 എഫ്ഇയുടെ പിൻഗാമിയായ എസ്25 എഫ്ഇ വിപണിയിലേക്ക് എത്തുക വമ്പൻ ഫീച്ചറുകളുമായി. ഒരു സ്ലിം ബോഡി ഫിനിഷിലാകും ഫോൺ ലോഞ്ച് ചെയ്യുക എന്നതാണ് ലീക്കായ ചില വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ALSO READ; ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ; ആംബുലൻസുകൾക്ക് നേരെ അടക്കം ആക്രമണം
എസ്24 എഫ്ഇയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ബാറ്ററികൾ ആയിരിക്കും എസ്25 എഫ്ഇയിൽ ഉണ്ടാകുക. 6 . 7 ഇഞ്ച് ഡിസ്പ്ലേ ആയിരിക്കും ഫോൺ ഫീച്ചർ ചെയ്യുക. മീഡിയ ടെക് ഡൈമൻസിറ്റി 9400 ചിപ്സെറ്റാകും ഈ മോഡലിന് കരുത്ത് പകരുക. സാംസങ് ഇപ്പോൾ അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്ന എസ്25 , എസ്25+ , എസ്25 അൾട്രാ എന്നിവയിൽ സ്നാപ്ഡ്രാഗൺ 8 ജൻ 4 ചിപ്പാണ്ഉപയോഗിക്കുന്നത്. എന്നാൽ എസ്24 എഫ്ഇയിൽ 2400ഇ പ്രൊസസർ ആകും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ALSO READ; അമ്പട കള്ളാ! തെലങ്കാനയിലെ വൈൻ ഷോപ്പിൽ നിന്നും 12 ലക്ഷം രൂപ മോഷ്ടിച്ച് യുവാവ്, വലവിരിച്ച് പൊലീസ്
അതേസമയം ഫോണിന്റെ ക്യാമറ സവിശേഷതകളെ പറ്റിയുള്ള വിവരങ്ങൾ ഇനിയും പുറത്ത് വരേണ്ടതുണ്ട്. എഐ അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയ ഫീച്ചറുകൾ സാംസങ് ഈ മോഡലിൽ ഉൾപ്പെടുത്തുമോ എന്നതിൽ അടക്കം ഇനിയും വ്യക്തത വരേണ്ടതുണ്ട്. വരും ദിവസങ്ങളിൽ ഹാൻഡ്സെറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here