സാംസങ് ഗ്യാലക്‌സി എസ് 25 സീരീസിന്റെ വില വീണ്ടും ചോര്‍ന്നു; നിരക്ക് ഇങ്ങനെ

samsung-galaxy-s25-series

സാംസങ് ഗ്യാലക്സി എസ് 25-ൻ്റെ യൂറോപ്പിലെ വില വീണ്ടും ചോർന്നു. കാലിഫോര്‍ണിയയില്‍ ഫോണുകളുടെ അണ്‍പാക്കിങ് നാളെ നടത്താനിരിക്കെയാണ് ഈ റിപ്പോർട്ട്. ഗ്യാലക്സി എസ് 24, ഗ്യാലക്സി എസ് 24+, ഗ്യാലക്സി എസ് 24 അള്‍ട്രാ എന്നിവയുടെ പിൻഗാമിയായാണ് ഗ്യാലക്സി എസ് 25 എത്തുന്നത്. ഈ സ്മാര്‍ട്ട്ഫോണുകളുടെ വിലകള്‍ മുമ്പും ചോർന്നിരുന്നു.

സാംസങ് ഗ്യാലക്സി എസ് 25ന്റെ 128 ജിബി, 256 ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 909 യൂറോ (ഏകദേശം 81,000 രൂപ), 969 യൂറോ (ഏകദേശം 86,600 രൂപ) എന്നിങ്ങനെയാണ് വില പ്രതീക്ഷിക്കുന്നത്. അതേസമയം, ഗ്യാലക്സി എസ് 25+, ഗ്യാലക്സി എസ് 25 അള്‍ട്ര എന്നിവയുടെ 256 ജിബി ഓപ്ഷനുകള്‍ യഥാക്രമം 1,159 യൂറോ (ഏകദേശം 1,03,500 രൂപ), 1,459 യൂറോ (ഏകദേശം 1,30,300 രൂപ) എന്നിങ്ങനെ ആയേക്കാം.

Also Read: മാരത്തോൺ മത്സരം; പങ്കെടുക്കുന്ന മനുഷ്യർക്ക് വെല്ലുവിളി ഉയർത്തി ഒപ്പം ഓടാൻ റോബോട്ടുകളും

ഈ വിലകള്‍ ഗ്യാലക്സി എസ് 24 സീരീസിന്റെ ലോഞ്ച് വിലകള്‍ക്ക് സമാനമാണ്. എന്നിരുന്നാലും, മുമ്പ് ചോര്‍ന്ന വിലയേക്കാള്‍ വളരെ കുറവാണ്. പഴയ റിപ്പോര്‍ട്ട് അനുസരിച്ച്, ഗ്യാലക്സി എസ് 25ന്റെ 128 ജിബി, 256 ജിബി പതിപ്പുകള്‍ക്ക് യഥാക്രമം 964 യൂറോ (ഏകദേശം 85,000 രൂപ), 1,026 യൂറോ (ഏകദേശം 90,000 രൂപ) ആണ് വില. ഏതായാലും വിലകളും മറ്റും നാളെ ആധികാരികമായി അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News