സാംസങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ എസ്25 അൾട്രാ അടുത്ത വർഷം ആദ്യം എത്തുമെന്നാണ് റിപ്പോർട്ട്. ഗാലക്‌സി എസ്24 അൾട്രായുടെ പിൻഗാമിയായി എത്തുന്ന ഹാൻഡ്സെറ്റിനെ പറ്റിയുള്ള ചർച്ചകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഹാൻഡിറ്റിന്റെ ക്യാമറ, ചിപ്പ്, ഡിസൈൻ എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ഇതിനോടകം തന്നെ ഓൺലൈനിൽ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഫോണിന്റെ കളർ ഓപ്‌ഷനുകളെ പറ്റിയുള്ള ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ALSO READ; ചോറിനൊപ്പം കഴിക്കാൻ നല്ല ചുട്ടരച്ച മത്തി കറി തയ്യാറാക്കാം
കറുപ്പ്, നീല, പച്ച, ടൈറ്റാനിയം എന്നീ കളറുകളിൽ ആകും ഫോൺ വിപണിയിലേക്ക് എത്തുക. ടിപ്പ്സ്റ്റർ ഐസ് യൂണിവേഴ്‌സാണ് ഈ ലീക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സാധാരണ നിലയിൽ ഹാൻഡ്‌സെറ്റിന്റെ കളർ ഓപ്‌ഷനുകൾ ഓൺലൈനിൽ സാംസങ് വെളിപ്പെടുത്താറുണ്ട്. എന്നാൽ എസ്25 അൾട്രായുടെ കാര്യത്തിൽ ഇത്തരമൊരു പ്രഖ്യാപനം കമ്പനി ഇതുവരെ നടത്തിയിട്ടില്ലെന്നാണ് ടിപ്പ്സ്റ്റർ പറയുന്നത്.
ഹാൻഡ്സെറ്റ് ഏഹ്ത്തുക സ്നാപ്പ്ഡ്രാഗൺ 8 ഇലൈറ്റ് ചിപ്പിന്റെ കരുത്തോടെയാണ് എത്തുന്നതെന്ന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗീക്ബെഞ്ച് ബെഞ്ച്മാർക്കിൽ ലിസ്റ്റ് ചെയ്തപ്പെട്ടിട്ടുള്ള ഈ മോഡൽ 12 ജിബി റാമിൽ ആകും എത്തുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആൻഡ്രോയിഡ് 15ലാകും ഫോണിന്റെ പ്രവർത്തനം.ലീക്കുകൾ പ്രകാരം; ഫോൺ 6 . 86 ഇഞ്ച് അമോലെഡ് സ്‌ക്രീനോട് കൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 200 എംപി പ്രൈമറി ക്യാമറയാകും ഇതിൽ ഉണ്ടാകുക. ഇതിനൊപ്പം 10 എംപി 3x ടെലിഫോട്ടോ ക്യാമറ, 50 എംപി 5x ടെലിഫോട്ടോ ക്യാമറ, 50
എംപി അൾട്രാവൈഡ് ക്യാമറ എന്നിവയും ഉണ്ടാകും. 5000 എംഎഎച്ച് ബാറ്ററിയാകും ഫോൺ പായ്ക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here