സാംസങ് ഗാലക്സി വാച്ച് അൾട്രാ, അഡ്വഞ്ചർ ആക്ടിവിറ്റികൾക്ക് ഏറ്റവും മികച്ച കൂട്ടാളി

ഏത് ദുർഘടമായ സാഹചര്യത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന റഗ്ഗ്ഡ് സ്മാർട്ട് വാച്ച് കാറ്റഗറിയിൽ സാംസങ് പുറത്തിറക്കിയ ഗാലക്സി വാച്ച് അൾട്രാ ഔട്ട്ഡോർ അഡ്വഞ്ചർ ആക്ടിവിറ്റികൾ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും മികച്ച കൂട്ടാളി ആയിരിക്കും. സ്ക്വയറും സർക്കിളും ചേരുന്ന സ്ക്വയർകൾ ഡിസൈനിലാണ് വാച്ച് പുറത്തിറിക്കിയിരിക്കുന്നത്. ഗാലക്സി വാച്ച് അൾട്രാക്ക് ആപ്പിളിന്റെ വാച്ച് അൾട്രായുമായുള്ള ഡിസൈനിലുള്ള സാമ്യതയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.

Also Read: അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കണോ? ഈ ടിപ്‌സുകൾ പരീക്ഷിച്ചു നോക്കു

സാംസങ് ഗാലക്സി വാച്ച് അൾട്രായുടെ ചില മുൻ നിര ഫീച്ചറുകളായ ഇസിജി, രക്തസമ്മർദ്ദം ചെക്ക് ചെയ്യുന്നത് മുതലായവ ലഭിക്കണം എങ്കിൽ നിങ്ങൾ സാംസങ് ഫോൺ തന്നെ ഉപയോഗിക്കുന്നവർ ആയിരിക്കണം. മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്റെ ഭാഗമായി റോട്ടേറ്റിങ്ങ് ബസിൽ ഡിസൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രണ്ടര മുതൽ മൂന്ന് ദിവസം വരെ ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് . ഈ സെഗ്മെന്റിൽ ഇത് മികച്ച ഒരു ബാറ്ററി ലൈഫ് ആണെങ്കിലും, വാച്ച് ഫുൾ ചാർജ് ആകണമെങ്കിൽ രണ്ടര മണിക്കൂർ വരെ സമയം എടുക്കും എന്നുള്ളത് ഒരു പോരായ്മ ആണ്.

Also Read: കൂടുതൽ മൈലേജും മോഹവിലയും; ബജാജിന്റെ ചേതക് ഇ വി വാങ്ങാൻ ഇനി കാരണങ്ങൾ ഏറെ…!

59,999 രൂപയാണ് വാച്ചിന്റെ വില. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിൽ ആണ് ഗാലക്സി വാച്ച് അൾട്രാ ലഭ്യമാകുന്നത്. 47mm എന്ന ഏക സൈസിൽ മാത്രമാണ് വാച്ച് പുറത്തിറക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News