സ്മാർട്ട് ഫോണുകൾ കാലടികളും ഹൃദയമിടിപ്പും വരെ അളക്കുന്ന കാലമല്ലേ ഇത്. സാങ്കേതികവിദ്യ കൂടുതൽ എളുപ്പത്തിലാകുകയാണ്. ആ സാഹചര്യത്തിലാണ് സ്മാർട്ട് വാച്ചിന് പകരം സ്മാർട്ട് മോതിരവുമായി സാംസങ് രംഗത്തെത്തിയിരിക്കുന്നത്. ആക്‌സലറോമീറ്റര്‍, ഫോട്ടോപ്ലെതിസ്‌മോമോഗ്രാം അഥവാ ഹാര്‍ട്ട് റേറ്റ് ആന്‍ഡ് സ്കിൻ ടെമ്പറേച്ചർ എന്നെ സെൻസറുകളാണ് മോതിരത്തിൽ ഉള്ളത്. ഗ്യാലക്‌സി റിങ് എന്നു പേരിട്ടിരിക്കുന്ന മോതിരം ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് വിവിധ ആഗോള വേദികളിലായി പുറത്തിറക്കുന്നത്.
Also Read: ‘ആമയിഴഞ്ചാന്‍ അപകടം; ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം’: എ എ റഹീം എം പി
33,326 രൂപയ്ക്ക് ഈ റിങ് ഇപ്പോൾ പ്രീ ഓർഡർ ചെയ്ത് വാങ്ങാനാകും എന്നതാണ് പ്രത്യേകത. ടൈറ്റാനിയം ലോഹം ഉപയോഗിച്ചാണ് റിങ് നിർമിച്ചിരിക്കുന്നത്. 100 മീറ്റർ ആഴത്തിൽ വരെ ഇത് ധരിച്ച് കൊണ്ട് വെള്ളത്തിലിറങ്ങാം. ഐപി68 റേറ്റിങ് ഉള്ളതിനാൽ സഹദാരണഗതിയിൽ പൊടിയോ വെള്ളമോ റിങ്ങിൽ പ്രവേശിക്കില്ല. 2.3 മുതല്‍ 3 ഗ്രാം വരെയാണ് ഈ റിങ്ങുകളുടെ ഭാരം. ഒറ്റ റീചാർജിൽ 7 ദിവസം വരെ പ്രവർത്തിക്കും എന്ന് സാംസങ് അവകാശപ്പെടുന്നു.
Also Read: ലോൺ എടുത്ത തുക മടക്കി നൽകിയിട്ടും ജപ്തി നോട്ടീസ് വന്നു; ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിൽ പ്രതിഷേധം
സ്മാർട്ട് വാച്ചിലേത് പോലെ തന്നെ ഹൃദയമിടിപ്പും കാലടികളുമൊക്കെ റിങ്ങിന് അളക്കാനാകും. ടൈറ്റാനിയം ബ്ലാക്, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് റിങ് ലഭ്യമാകുക. ആർത്തവചക്രമുൾപ്പടെയുള്ള അക്കാര്യങ്ങൾ മനസ്സിലാക്കാനാകും എന്നതും ഈ റിങ്ങിന്റെ ഒരു പ്രത്യേകതയായി സാംസങ് അവതരിപ്പിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here