സാംസങ് ഫോണുകളിൽ മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ അയാളുടെ സംസാരം തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്ന് സാംസങ്. ഗ്യാലക്‌സി എഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി സേവനത്തിനാണ് ഈ ശേഷി ഉള്ളത്. ഓണ്‍-ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്‌സി എഐ.
Also read:കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഭീമന്‍ രാജവെമ്പാലയെ പിടികൂടി; വീഡിയോ
പുതിയ ഫീച്ചറിന്റെ പേര് എഐ ലൈവ് ട്രാന്‍സ്‌ലേറ്റ് എന്നാണ്. ഫോണില്‍ മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി സംസാരിക്കുമ്പോള്‍ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്തു നല്‍കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. തേഡ് പാര്‍ട്ടി തര്‍ജ്ജമ ആപ്പുകള്‍ ഉപയോഗിച്ചാൽ മാത്രമേ നിലവിൽ സാധ്യമാകൂ.
Also read:എസ്എഫ്ഐ- യുകെ യുടെ രണ്ടാമത് ദേശീയ സമ്മേളനം നവംബര്‍ 11ന് ലണ്ടനില്‍
ഈ ഫീച്ചര്‍ ഫോണിന്റെ കോളിങ് ഫങ്ഷനിലേക്ക് ഇണക്കിച്ചേര്‍ക്കുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്. ഫോണ്‍സംസാരത്തിന്റെ സ്വകാര്യത നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയായിരിക്കുമെന്നും സാംസങ് പറയുന്നു. അതേസമയം, തര്‍ജ്ജമയ്ക്കപ്പുറം ഗ്യാലക്‌സി എഐയുടെ മറ്റു ഫീച്ചറുകൾ ഒന്നും സാംസങ് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം ആദ്യം ഗ്യാലക്‌സി എഐ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here