സാംസങ് ആരാധകരാണ് നിങ്ങളെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു മികച്ച ഓഫർ എത്തിയിട്ടുണ്ട്. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ ഓഫർ. 1,21,999 രൂപയ്ക്കാണ് ഇപ്പോൾ സാംസങ്ങിന്റെ സൈറ്റിൽ പോലും ഫോൺ വിൽക്കപ്പെടുന്നത്. എന്നാൽ ഒരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഈ ഫോൺ നിങ്ങൾക്ക് ഒരു ലക്ഷത്തിൽ താഴെ രൂപയ്ക്ക് സ്വന്തമാക്കാം.
12 ജിബി റാം ഉള്ള മൂന്ന് സ്റ്റോറേജ് വേരിയന്റാണ് സാംസങ് എസ് 24 അൾട്രക്ക് ഉള്ളത്. ഇതിൽ 256 ജിബി വേരിയന്റിന് ഇപ്പോൾ 97,690 രൂപയ്ക്കാണ് ആമസോണിൽ വിൽക്കപ്പെടുന്നത്. 1,34,999 രൂപയാണ് ഫോണിന്റെ വിപണി വില. സാസംങ്ങിന്റെ സൈറ്റിൽ 1,21,999 രൂപയും ഉള്ളപ്പോഴാണ് 28 ശതമാനം വിലക്കുറവിൽ ആമസോണിൽ വമ്പൻ ഡിസ്കൗണ്ട് സെയിൽ.
Also Read: ചാറ്റ് ജിപിടിക്ക് പണിയാകും; എഐ പിന്തുണയുമായി ആപ്പിളിന്‍റെ സിരി വരുന്നു
ബാങ്ക് ഓഫറൊന്നും കൂടാതെയാണ് ആമസോണിൽ ഈ വിലയ്ക്ക് ഫോൺ ലഭിക്കുക. ഇത് കൂടാതെ എക്സ്ചേഞ്ച് വഴി 45,500 രൂപ വരെ കുറവ് ലഭിക്കും. ഇത് കൂടാതെ 4,398.84 രൂപയുടെ നോ കോസ്റ്റ് ഇഎംഐ യും ഫോണിന് ലഭിക്കും. ഒരു സാംസങ് എസ് 24 അൾട്രാ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് സുവർണാവസരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here