സാംസങ് ഗാലക്‌സി എസ്25 സീരീസ് നിങ്ങളുടെ കൈകളിലെത്താന്‍ ഏതാനും ആഴ്ചകള്‍ മാത്രം; അറിയാം തീയതി

samsung-s25-series-unpacking

സാംസങ് ഗാലക്സി അണ്‍പാക്കിങ് അടുത്ത വര്‍ഷം ആദ്യം നടക്കുമെന്ന് സോഷ്യല്‍ മീഡിയയുടെ അവകാശവാദം. സ്റ്റാന്‍ഡേര്‍ഡ് ഗാലക്സി എസ് 25, ഗാലക്സി എസ് 25+, ഗാലക്സി എസ് 25 അള്‍ട്രാ എന്നീ മൂന്ന് മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന സാംസങ് ഗാലക്സി എസ് 25 സീരീസ് ജനുവരി മാസം തന്നെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. കൂടാതെ, സാംസങിന്റെ ആദ്യ എക്സ്റ്റെന്‍ഡഡ് റിയാലിറ്റി (എക്സ്ആര്‍) ഹെഡ്സെറ്റായ പ്രൊജക്റ്റ് മൂഹന്‍ പരസ്യമാക്കുമെന്നും സൂചനയുണ്ട്.

സാംസങ് ഗാലക്സി അണ്‍പാക്ക് പരിപാടി ജനുവരി 22-ന് നടത്തുമെന്ന് എക്സ് ഉപയോക്താവ് അവകാശപ്പെട്ടു. കമ്പനിയുടെ കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനത്ത് പരിപാടി നടക്കുമെന്നാണ് സൂചന.

Read Also: ഫ്രീ…ഫ്രീ ! ഗ്രോക് 2 ചാറ്റ്ബോട്ടിന്റെ പുതിയ സൗജന്യ പതിപ്പിറക്കാൻ മസ്‌ക്

Samsung Galaxy S25 സീരീസ് വില (പ്രതീക്ഷിക്കുന്നത്)

അടിസ്ഥാന Samsung Galaxy S25 12GB+128GB വേരിയന്റിന് $799 (ഏകദേശം 67,000 രൂപ) മുതല്‍ ആകുമെന്നാണ് സൂചന. Galaxy S25+ (256GB)-ന് വില $999-ല്‍ (ഏകദേശം 84,000 രൂപ) ആരംഭിക്കുമെന്നും പറയപ്പെടുന്നു. മുന്‍നിരയിലുള്ള Galaxy S25 Ultra(12GB+256GB)-യ്ക്ക് $1,299 (ഏകദേശം 1,10,000 രൂപ) ചിലവാകും. എക്സ് പോസ്റ്റ് കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News