ഒടുവിൽ രാജാവെത്തുന്നു; എസ് 25 അൾട്രാ ഈ മാസം 22 ന് അവതരിപ്പിക്കാൻ സാംസങ്

S25 ULTRA

സവിശേഷതകളിൽ ആപ്പിൾ ഐഫോണിനെ പോലും കടത്തി വെട്ടുന്ന ഫോണുകളിലെ രാജാവ് ഈ മാസം 22 ന് അവതരിക്കും. ഗാലക്സി എസ് 25 സീരീസിലുള്ള മൂന്ന് മോഡലുകളാണ് വിപണിയില്‍ എത്തുക. ഗാലക്സി എസ് 25, എസ് 25 പ്ലസ്, എസ് 25 അള്‍ട്രാ ഫോണുകള്‍ക്ക് ഏറ്റവും പുതിയതും കരുത്തേറിയതുമായ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സൈറ്റ് ആണ് ഹൃദയമായി പ്രവർത്തിക്കുക.

കൂടുതല്‍ തെളിച്ചത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതായിരിക്കും ഡിസ്പ്ലേ. ബേസ് മോഡലായ ഗാലക്സി എസ്25ല്‍ 12 ജിബി റാം ഉണ്ടായേക്കും. എഐ ഫീച്ചറുകള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമാകും. കൂടാതെ മള്‍ട്ടി ടാസ്‌കിങ് സാധ്യമാകുന്ന തരത്തിലായിരിക്കും ഫോണ്‍.

ALSO READ; ശമ്പളത്തട്ടിപ്പ് ആപ്പിള്‍ പുറത്താക്കിയത് നിരവധി ജീവനക്കാരെ, ഭൂരിപക്ഷം പേരും ഇവരാണ്!

സാംസങ് വ്യത്യസ്തമായ എഐ ഫീച്ചറുകളായിരിക്കും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ മോഡലിന് 80,000 രൂപ മുതൽ വില ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രീമിയം മോഡലായ എസ് 25 അള്‍ട്രയ്ക്ക് 1,29,000 രൂപ വരെ വില വരാനും സാധ്യതയുണ്ട്. ഈ വര്‍ഷം ഇറങ്ങിയ എസ് 24ന് സമാനമായിരിക്കും പുതിയ മോഡലിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചതുരാകൃതിയിലുള്ള ഡിസൈനിൽ നിന്നും മാറി പരന്ന ഫ്രെയിമും വൃത്താകൃതിയിലുള്ള അരികുകളുമുള്ള പുതിയ ഡിസൈനിലായിരിക്കും ഗാലക്സി എസ് 25 അള്‍ട്രാ പുറത്തിറക്കുക എന്നാണ് പ്രതീക്ഷ. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറിനൊപ്പം 16 ജിബി റാമുമായിട്ടായിരിക്കും ഫോണ്‍ വിപണിയിലെത്തുക.

ALSO READ; സ്‌പേഡക്‌സ് ദൗത്യം; ഉപഗ്രഹങ്ങളെ മൂന്നു മീറ്ററോളം അടുത്തെത്തിച്ച ശേഷം സുരക്ഷിത അകലത്തിലാക്കി

മുന്‍ മോഡലിന്റെ 12 എംപി സെന്‍സറിന് പകരമായി 50 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ് ആകാം പുതിയ ഫോണില്‍. സാംസങ്ങിന്റെ ജെഎന്‍ 3 സെന്‍സര്‍ പ്രയോജനപ്പെടുത്തി കൊണ്ടാണ് കാമറ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടാം തലമുറ ഗൊറില്ല ഗ്ലാസ് ആര്‍മര്‍ ആണ് മറ്റൊരു ഫീച്ചര്‍. കൂടുതൽ സർപ്രൈസ് ഫീച്ചറുകൾക്കായി ഇനിയും 10 ദിവസം ആരാധകർ കാത്തിരിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration